സലാല എൻ.എസ്.എസ് ഓണാഘോഷം സംഘടിപ്പിച്ചു
text_fieldsഎൻ.എസ്.എസ് സലാല
ഇന്ത്യൻ സോഷ്യൽ ക്ലബ് ഹാളിൽ സംഘടിപ്പിച്ച
ഓണാഘോഷം
സലാല: നായർ സർവിസ് സൊസൈറ്റി സലാലയിൽ ഓണാഘോഷം സംഘടിപ്പിച്ചു. ഇന്ത്യൻ സോഷ്യൽ ക്ലബ് ഹാളിൽ നടന്ന ആഘോഷ പരിപാടി എൻ.എസ്.എസ് പ്രസിഡന്റ് സേതുകുമാർ ഉദ്ഘാടനം ചെയ്തു. ഡോ. കെ. സനാതനൻ, സണ്ണി ജേക്കബ്, സന്ദീപ് ഓജ എന്നിവർ സംസാരിച്ചു. ജനറൽ സെക്രട്ടറി സതീഷ് നായർ റിപ്പോർട്ട് അവതരിപ്പിച്ചു. എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ വിജയികളായ വിദ്യാർഥികൾക്ക് ഉപഹാരം നൽകി.
ആഘോഷത്തിന്റെ ഭാഗമായി ഘോഷയാത്രയും വിവിധ കലാപരിപാടികളും വിഭവസമൃദ്ധമായ ഓണസദ്യയും ഉണ്ടായിരുന്നു. എൻ.എസ്.എസ് കുടുംബാംഗങ്ങളും പ്രത്യേക ക്ഷണിതാക്കളുമാണ് പരിപാടിയിൽ സംബന്ധിച്ചത്. സന്തോഷ് പിള്ള സ്വാഗതവും ശ്രിനിത സാജൻ നന്ദിയും പറഞ്ഞു. കമ്മിറ്റിയംഗങ്ങൾ നേതൃത്വം നൽകി.

