കൈരളി നിസ്‌വ ഓണാഘോഷം
text_fieldsനിസ്‌വ: കൈരളി നിസ്‌വ വിപുലമായ പരിപാടികളോടെ ഓണാഘോഷം സംഘടിപ്പിച്ചു. നിസ്‌വ അൽഫറാ ഹാളിൽ നടന്ന പരിപാടിയിൽ വിഭവസമൃദ്ധമായ ഓണസദ്യ, ഗാനമേള, നാടൻപാട്ട്, മറ്റ് കലാപരിപാടികളും അരങ്ങേറി.
ഓണാഘോഷം പ്രവാസി ക്ഷേമനിധി ബോർഡ് അംഗവും ലോകകേരള സഭാ അംഗവുമായ പി.എം. ജാബിർ ഉദ്ഘാടനം ചെയ്തു. കൈരളി ജനറൽ സെക്രട്ടറി ബാലകൃഷ്ണൻ, ലോക കേരളസഭാഗം ഷാജി സെബാസ്റ്റ്യൻ, കൈരളി നിസ്‌വ സംഘാടക സമിതി അംഗങ്ങൾ എന്നിവർ സംബന്ധിച്ചു. ഏരിയ സെക്രെട്ടറി ഷെരീഫ് സ്വാഗതവും പ്രസിഡന്റ് സിജോ പാപ്പച്ചൻ നന്ദിയും പറഞ്ഞു.
ഉദ്ഘടനച്ചടങ്ങിൽ നിസ്‌വയിലെ മുതിർന്ന സാമൂഹികപ്രവർത്തകന്‍ രാധാകൃഷ്ണന്‍, സദ്യക്ക് മേൽനോട്ടം വഹിക്കാനായി നാട്ടിൽ നിന്നെത്തിയ പയ്യന്നൂർ രതീശൻ പൊതുവാൾ എന്നിവരെ ആദരിച്ചു. കൈരളി നിസ്‌വ ലുലുവിൽ സംഘടിപ്പിച്ച ചിത്രരചന മത്സരത്തിന്റെ വിജയികൾക്കുള്ള സമ്മാനദാനവും നടന്നു.
ചടങ്ങിൽ കോവിഡ് ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കുള്ള എംബസിയുടെ സർട്ടിഫിക്കറ്റുകൾ കൈരളി നിസ്‌വ പ്രവർത്തകർ ഏറ്റുവാങ്ങി. രണ്ടായിരത്തോളം പേർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.