കൊടുങ്ങല്ലൂർ സൗഹൃദക്കൂട്ടായ്മ ഓണാഘോഷം
text_fieldsസലാല കൊടുങ്ങല്ലൂർ സൗഹൃദക്കൂട്ടായ്മ (എസ്.കെ.എസ്.കെ) സംഘടിപ്പിച്ച ഓണാഘോഷത്തിൽ ഒത്തുചേർന്നവർ
സലാല: കൊടുങ്ങല്ലൂരിലെ പ്രവാസികളുടെ കൂട്ടായ്മയായ സലാല കൊടുങ്ങല്ലൂർ സൗഹൃദക്കൂട്ടായ്മ (എസ്.കെ.എസ്.കെ) ഓണാഘോഷം സംഘടിപ്പിച്ചു. ദാരീസ് ഗാർഡൻ റിസോർട്ടിൽ നടന്ന ഒത്തുചേരൽ പ്രസിഡന്റ് ഡോ. അബൂബക്കർ സിദ്ദീഖ് ഉദ്ഘാടനം ചെയ്തു. കൂടുതൽ പ്രവാസികളെ ഈ കൂട്ടായ്മയിൽ അംഗങ്ങളാക്കാനുള്ള പരിശ്രമങ്ങൾക്ക് തുടക്കംകുറിച്ചതായി അദ്ദേഹം പറഞ്ഞു. മറ്റ് ഭാരവാഹികളായ ഡോ. സലീം, ഡോ. ഷഹാബ്, ഡോ. ശ്രീനിവാസൻ, ജെയ്സൺ, സലീം, അബ്ദുൽ സലാം എന്നിവർ സംസാരിച്ചു. വടംവലി തുടങ്ങിയ കായികമത്സരങ്ങളും വിവിധ കലാപരിപാടികളും സലാലയിലെ പ്രമുഖ പാട്ടുകാർ സംബന്ധിച്ച ഗാനമേളയും നടന്നു. വിഭവസമൃദ്ധമായ ഭക്ഷണവുമുണ്ടായിരുന്നു. കുടുംബങ്ങളും കുട്ടികളും ഉൾപ്പെടെ നിരവധിപേർ സംബന്ധിച്ചു. പി.എസ്. സുജിത് സ്വാഗതവും യൂസിഫ് നന്ദിയും പറഞ്ഞു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

