Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightഓ​ണം സീ​സ​ൺ: വി​മാ​ന...

ഓ​ണം സീ​സ​ൺ: വി​മാ​ന ടി​ക്ക​റ്റ് നി​ര​ക്ക് ഉ​യ​ർ​ന്നു, കു​ടും​ബ​ത്തി​ന്​ നാ​ട്ടി​ലെ​ത്താ​ൻ 400 റി​യാ​ൽ വ​രെ​യാ​കും

text_fields
bookmark_border
Air fare hike
cancel

സു​ഹാ​ർ: ഓ​ണം അ​ടു​ത്ത​തോ​ടെ പ​തി​വു​പോ​ലെ നാ​ട്ടി​ലേ​ക്കു​ള്ള​ വി​മാ​ന ടി​ക്ക​റ്റ് നി​ര​ക്ക്​ ഉ​യ​ർ​ന്നു. ഇ​തോ​ടെ ടി​ക്ക​റ്റ് നി​ര​ക്കി​ന്റെ കു​തി​ച്ചു​ക​യ​റ്റ​ത്തി​ൽ വേ​ന​ല​വ​ധി​ക്ക് നാ​ട്ടി​ൽ പോ​കാ​തി​രു​ന്ന പ്ര​വാ​സി​ക​ളു​ടെ ഓ​ണ​ത്തി​ന് നാ​ട്ടി​ലെ​ത്താ​മെ​ന്ന പ്ര​തീ​ക്ഷ​ക്ക് മ​ങ്ങ​ലേ​റ്റു. കു​ടും​ബ​ങ്ങ​ൾ​ക്ക്​ നാ​ട്ടി​ലേ​ക്കെ​ത്താ​ൻ വ​ലി​യ നി​ര​ക്കാ​ണ്​ വേ​ന​ല​വ​ധി​ക്കാ​ല​ത്തു​ണ്ടാ​യി​രു​ന്ന​ത്.

ഓ​ണ​ത്തി​ന്​ നാ​ട്ടി​ൽ പോ​കാ​ൻ സാ​ധ്യ​മ​ല്ലാ​ത്ത അ​വ​സ്ഥ​യി​ലാ​ണെ​ന്ന്​ ​ സു​ഹാ​റി​ൽ ഫ്രോ​സ​ൺ ഫു​ഡ്‌ ക​മ്പ​നി​യു​ടെ സെ​യി​ൽ​സ് മേ​ഖ​ല​യി​ൽ വ​ർ​ക്ക് ചെ​യ്യു​ന്ന പ്ര​വാ​സി​യാ​യ രാ​ജ​ൻ പ​ള്ളി​യ​ത്ത് പ​റ​യു​ന്നു. കു​ടും​ബ​വു​മാ​യി നാ​ട്ടി​ൽ ഓ​ണം ആ​ഘോ​ഷി​ക്കാ​ൻ പോ​ക​ണ​മെ​ങ്കി​ൽ ര​ണ്ട് കു​ട്ടി​ക​ൾ അ​ട​ക്കം 400 റി​യാ​ൽ (ഏ​ക​ദേ​ശം ഒ​രു ല​ക്ഷം രൂ​പ​ക്ക്​ മു​ക​ളി​ൽ) ചെ​ല​വാ​കും. ഈ ​തു​ക ഇ​പ്പോ​ൾ ടി​ക്ക​റ്റ് ബു​ക്ക്‌ ചെ​യ്യു​ന്ന​വ​ർ​ക്ക് മാ​ത്ര​മേ പ്ര​യോ​ജ​ന​പ്പെ​ടു​ത്താ​നാ​വൂ. ഓ​ണം അ​ടു​ക്കു​ന്ന​തോ​ടെ നി​ര​ക്ക് വീ​ണ്ടും കു​ത്ത​നെ ഉ​യ​രു​മെ​ന്ന് ഫ​ല​ജി​ലെ ട്രാ​വ​ൽ ഏ​ജ​ൻ​സി പ്ര​തി​നി​ധി അ​ഷ്‌​റ​ഫ്‌ പ​റ​ഞ്ഞു.

ഓ​രോ സീ​സ​ണി​ലും ടി​ക്ക​റ്റ് നി​ര​ക്ക് ഉ​യ​രു​ന്ന​തി​നാ​ൽ ഇ​ന്ത്യ​ൻ വി​മാ​ന​ക്ക​മ്പ​നി ബ​ഹി​ഷ്ക​ര​ണം പോ​ലു​ള്ള സ​മ​ര പ​രി​പാ​ടി​യു​മാ​യി പ്ര​വാ​സി​ക​ൾ മു​ന്നോ​ട്ടു​വ​ന്നി​രു​ന്നു. എ​ന്നാ​ൽ ടി​ക്ക​റ്റ് നി​ര​ക്കി​ൽ ഇ​ട​പെ​ടാ​നാ​വി​ല്ലെ​ന്ന കേ​ന്ദ്ര​മ​ന്ത്രി​യു​ടെ മ​റു​പ​ടി​യോ​ടെ സ​ർ​ക്കാ​ർ ഇ​ട​പെ​ട​ൽ സം​ബ​ന്ധി​ച്ച പ്ര​തീ​ക്ഷ മ​ങ്ങി. ഗോ ​ഫ​സ്റ്റ് നി​ർ​ത്ത​ലാ​ക്കി​യി​ട്ട് മാ​സ​ങ്ങ​ളാ​യെ​ങ്കി​ലും സ​ർ​വി​സ് പു​ന​രാ​രം​ഭി​ക്കാ​ൻ ഇ​തു​വ​രെ ന​ട​പ​ടി​ക​ളൊ​ന്നും ആ​യി​ട്ടി​ല്ല. മാ​ത്ര​മ​ല്ല, യാ​ത്ര​ക്കാ​രു​ടെ ടി​ക്ക​റ്റ് തു​ക ഇ​തു​വ​രെ​യും തി​രി​ച്ചു​ന​ൽ​കി​യി​ട്ടി​ല്ല. യാ​ത്ര റ​ദ്ദു​ചെ​യ്ത​തും ഓ​ൺ​ലൈ​നി​ൽ ബു​ക്ക്‌ ചെ​യ്ത​തും അ​ട​ക്കം വ​ലി​യ തു​ക ക​മ്പ​നി തി​രി​ച്ചു​ന​ൽ​കേ​ണ്ട​തു​ള്ള​തി​നാ​ൽ ഗോ ​ഫ​സ്റ്റ് സ​ർ​വി​സ് പു​ന​രാ​രം​ഭി​ക്കു​മെ​ന്ന​ത് വി​ശ്വ​സി​ക്കാ​നാ​വി​ല്ലെ​ന്നാ​ണ് ഈ ​മേ​ഖ​ല​യി​ലു​ള്ള​വ​ർ പ​റ​യു​ന്ന​ത്.

മ​ല​ബാ​ർ മേ​ഖ​ല​യി​ലു​ള്ള​വ​ർ​ക്ക് ആ​ശ്വാ​സ​മാ​യി​രു​ന്ന ക​ണ്ണൂ​ർ എ​യ​ർ​പോ​ർ​ട്ട് സ​ജീ​വ​മാ​കാ​ത്ത​തും വ​ലി​യ തി​രി​ച്ച​ടി​യാ​ണ്. പു​തി​യ വി​ദേ​ശ വി​മാ​ന ക​മ്പ​നി​ക​ൾ​ക്ക് ക​ണ്ണൂ​ർ വി​മാ​ന​ത്താ​വ​ള​ത്തി​ലേ​ക്ക് യാ​ത്രാ​നു​മ​തി ല​ഭി​ക്കാ​ത്ത​തി​നാ​ൽ ടി​ക്ക​റ്റ് നി​ര​ക്കി​ൽ വ​ലി​യ മാ​റ്റ​മൊ​ന്നും പ്ര​തീ​ക്ഷി​ക്കാ​നാ​വി​ല്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Onam HolidayAir fare hike
News Summary - Onam-school holiday season: Air fare from Kerala to Gulf countries 4 times higher than normal rate
Next Story