‘ആവണി രാവ്’ ഒാണം, ഇൗദ് ആഘോഷം രണ്ടിന്
text_fieldsമസ്കത്ത്: പ്രവാസി സംഘടനയായ ഒാൾ ഇന്ത്യ യുനൈറ്റഡ് അസോസിയേഷെൻറ ആഭിമുഖ്യത്തിലുള്ള ഒാണം, ഇൗദ് ആഘോഷ പരിപാടി ‘ ആവണി രാവ്’ സെപ്റ്റംബർ രണ്ടിന് നടക്കും. വൈകീട്ട് 6.30ന് അൽ ഫലാജ് ഹോട്ടലിൽ ആരംഭിക്കുന്ന പരിപാടിയിൽ ഇന്ത്യൻ അംബാസഡർ ഇന്ദ്രമണി പാണ്ഡെ മുഖ്യാതിഥിയായിരിക്കും.
സിനിമ-സീരിയൽ താരം രചന നാരായണൻകുട്ടിയുടെ നൃത്തപരിപാടിയും രാജാ സാഹിബും നീന കുറുപ്പും അവതരിപ്പിക്കുന്ന കോമഡിഷോയുമായിരിക്കും പരിപാടിയുടെ പ്രധാന ആകർഷണങ്ങളെന്ന് സംഘാടകർ വാർത്താസേമ്മളനത്തിൽ അറിയിച്ചു. മസ്കത്ത് പഞ്ചവാദ്യ സംഘത്തിെൻറ പഞ്ചവാദ്യത്തോടെയായിരിക്കും പരിപാടി തുടങ്ങുക. ഫാത്തി അൽ ഇസ, ഗിരിജാ ബക്കർ, രാധാകൃഷ്ണ കുറുപ്പ്, രാധാകൃഷ്ണൻ നമ്പ്യാർ, ഡോ. ജെ രത്നകുമാർ എന്നിവർ സംസാരിക്കും.
തുടർന്ന് മലയാള സിനിമ സംവിധായകൻ ജീവൻ, നിർമാതാവ് മാധവൻ, ഫൈസ അഹമ്മദ് (ഒമാൻ ബ്ലഡ് ഡോണേഴ്സ്), ഡോ.പി.ആർ മോഹനൻ (ഡോക്ടറേറ്റ് ഫോർ ചാരിറ്റി), സോഫിയ ഹെലൻ (ഗിന്നസ് റെക്കോഡ് ഹോൾഡർ), മാധ്യമ പ്രവർത്തകരായ മുഹമ്മദ് അലി, കബീർ യൂസുഫ്, റഫീഖ് മുഹമ്മദ്, അബ്ബാദ്, ഇഖ്ബാൽ, ഷൈജു എന്നിവരെ ആദരിക്കും. വിവിധ മേഖലകളിലുള്ള പത്ത് സ്വദേശികൾക്കും ചടങ്ങിൽ ആദരമർപ്പിക്കുമെന്നും സംഘാടകർ അറിയിച്ചു. തുടർന്ന് കലാപരിപാടികൾ വേദിയിലെത്തും. ഒാൾ ഇന്ത്യ യുനൈറ്റഡ് അസോസിയേഷൻ പ്രവർത്തകർ അവതരിപ്പിക്കുന്ന ഹാസ്യ പരിപാടി, കരോക്കെ ഗാനമേള, പരമ്പരാഗത നൃത്തം എന്നിവയും വേദിയിൽ അവതരിപ്പിക്കും. മസ്കത്ത് പഞ്ചവാദ്യസംഘത്തിെൻറ ശിങ്കാരിമേളത്തോടെയാകും പരിപാടിക്ക് തിരശ്ശീല വീഴുക. അസോസിയേഷൻ പ്രസിഡൻറ് കെ.പി ഗോപി, സെക്രട്ടറി കെ.ടി പ്രസാദ്, ചീഫ് ഇവൻറ് കോഒാഡിനേറ്റർ ഹേമമാലിനി, പ്രോഗ്രാം കോഒാഡിനേറ്റർമാരായ അഡ്വ. പ്രദീപ് മണ്ണുത്തി, വീണ ഹരീഷ്, ദീപ റാണി, അനിൽ വാസുദേവൻ എന്നിവരും വാർത്താസമ്മേളനത്തിൽ സംബന്ധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
