അൽ ഫനാർ ജീവനക്കാരുടെ ഓണാഘോഷം
text_fieldsടൂറിസ്റ്റ് സമുച്ചയമായ റൊട്ടാന, ജുവെയ്ര, ദി ക്ലബ് എന്നിവയിലെ ജീവനക്കാർ ചേർന്ന് അൽ ഫനാർ ഹോട്ടലിൽ സംഘടിപ്പിച്ച ഓണാഘോഷം
സലാല: അൽ ഫനാർ ഹോട്ടൽ ആൻഡ് റസിഡൻസിയിൽ വിവിധ രാജ്യങ്ങളിലെ പ്രതിനിധികളുടെ സാന്നിധ്യത്തിൽ വിപുലമായി ഓണം ആഘോഷിച്ചു. താഖ റോഡിലെ കടൽ തീരത്തുള്ള ഏറ്റവും വലിയ ടൂറിസ്റ്റ് സമുച്ചയമായ റൊട്ടാന, ജുവെയ്ര, ദി ക്ലബ് എന്നീ ഹോട്ടലുകളിൽ നിന്നുള്ള നാനൂറോളം ജീവനക്കാരാണ് ഓണാഘോഷം സംഘടിപ്പിച്ചത്. ഇന്ത്യൻ എംബസിയിലെ ഡെപ്യൂട്ടി ചീഫ് ഓഫ് മിഷൻ താവിശി ബെഹൽ പാണ്ഡെ മുഖ്യാതിഥിയായി. കോൺസുലാർ ഏജന്റ് ഡോ. കെ.സനാതനൻ തുടങ്ങി പ്രത്യേക ക്ഷണിതക്കളും സംബന്ധിച്ചു
ഓണപ്പുക്കളവും വിഭവ സമ്യദ്ധമായ ഓണസദ്യയും ആഘോഷത്തിന് മാറ്റ് കൂട്ടി. ഓണ വസ്ത്രങ്ങൾ അണിഞ്ഞാണ് മലയാളി കുടുംബങ്ങൾ എത്തിയത്. വിവിധ രാജ്യക്കാർക്കിടയിൽ സ്നേഹവും സൗഹ്യദവും ഊട്ടിയുറപ്പിക്കാൻ ഇവിടുത്തെ ഇത്തരം ആഘോഷങ്ങൾക്ക് സാധിക്കുമെന്ന് പ്രമുഖ മലയാളി ഷെഫ് സുരേഷ് കരുവന്നൂർ, സിംറാൻ അഷറഫ് എന്നിവർ പറഞ്ഞു. അനീഷ് ചന്ദ്രൻ, മനോജ് വരിക്കോലി, ടോണി തോമസ് , അജിത് എന്നിവർ നേതൃത്വം നൽകി. രവീന്ദ്രൻ പാലക്കാട് മാവേലിയായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

