ഓണാഘോഷവും കുടുംബ സംഗമവും 16 ന് സഹമിൽ
text_fieldsസഹം: സഹം സൗഹൃദ വേദിയുടെ ഈവർഷത്തെ ഓണാഘോഷവും കുടുംബ സംഗമവും ഒക്ടോബർ 16 ന് സഹമിൽ നടക്കും. അൽബാദി ഫാം ഹൗസിൽ നടക്കുന്ന പരിപാടി രാവിലെ 10 ന് ആരംഭിക്കും. വിപുലമായ കലാപരിപാടികളും, ഓണക്കളികളും, കായിക മത്സരങ്ങളും വിഭവ സമൃദ്ധമായ ഓണ സദ്യയും ചേർത്താണ് പകൽ മുഴുവൻ നീളുന്ന പരിപാടികൾ ആസൂത്രണം ചെയ്തിരിക്കുന്നതെന്ന് കലാ വിഭാഗം കോർഡിനേറ്റർ ഷാരിജ നസീബ് സ്വാഗത സംഘം കൺവീനർ അനിൽ കുമാർ, സെക്രട്ടറി ഉല്ലാസ് എന്നിവർ പറഞ്ഞു.
മേളം മസ്‌കത്ത് ഒരുക്കുന്ന പഞ്ചവാദ്യം ഘോഷയാത്ര, മാവേലിവരവ്, തിരുവാതിര, ഒപ്പന, ക്ലാസിക്കൽ ഡാൻസ്, ഫ്യൂഷൻ ഡാൻസ്, സിനിമാറ്റിക് ഡാൻസ്, സംഘ ഗാനം, മാപ്പിളപ്പാട്ട് തുടങ്ങിയ വൈവിധ്യമർന്ന അനേകം കലാപരിപാടികളും ഓണക്കളികളും വടംവലി മത്സരംങ്ങളും അരങ്ങേറും.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

