തുംറൈത്തിൽ ടിസയുടെ വിപുലമായ ഓണാഘോഷം
text_fieldsതുംറൈത്തിലെ ഇന്ത്യൻ സോഷ്യൽ അസോസിയേഷന്റെ നേതൃത്വത്തിൽ നടന്ന ഓണാഘോഷം
തുംറൈത്ത്: സലാലക്കടുത്ത് തുംറൈത്തിലെ ഇന്ത്യൻ സോഷ്യൽ അസോസിയേഷൻ വിപുലമായ ഓണാഘോഷം സംഘടിപ്പിച്ചു. മാര്യേജ് ഹാളിൽ നടന്ന പരിപാടി കോൺസുലാർ ഏജന്റ് ഡോ. കെ. സനാതനൻ ഉദ്ഘാടനം ചെയ്തു. ടിസ ചെയർമാൻ റസൽ മുഹമ്മദ്, പ്രസിഡന്റ് ഷജീർ ഖാൻ എന്നിവർ സംബന്ധിച്ചു. ഐ.എസ്.സി പ്രസിഡന്റ് രാകേഷ് കുമാർ ജാ, ഡോ. അബൂബക്കർ സിദ്ദീഖ്, ദീപക് പഠാങ്കർ, രേഖ പ്രശാന്ത് എന്നിവർ ആശംസ നേർന്നു. തിരുവാതിര, വിവിധ നൃത്തങ്ങൾ, കരോക്കെ ഗാനമേള തുടങ്ങിയവ നടന്നു.
ഓണസദ്യയിൽ തുംറൈത്തിലെ വിവിധ രാജ്യക്കാരായ പ്രവാസികൾ സംബന്ധിച്ചു. ഘോഷയാത്രയോടെയാണ് പരിപാടികൾ ആരംഭിച്ചത്. വിവിധ ഓണക്കളികളും കായികമത്സരങ്ങളും നടന്നു. ഈ വർഷത്തെ സലാലയിലെ ഓണാഘോഷത്തിന് ടിസ ഓണത്തോടെ സമാപനമായെന്ന് റസൽ മുഹമ്മദ് പറഞ്ഞു. പ്രത്യേക ക്ഷണിതാക്കളായ സി.വി. സുദർശൻ, ഗോപകുമാർ, മമ്മിക്കുട്ടി, ഡോ. വിപിൻ ദാസ്, സജീബ് ജലാൽ തുടങ്ങി സലാലയിൽനിന്ന് വിവിധ സംഘടന പ്രതിനിധികളും സംബന്ധിച്ചു.
കൺവീനർ ബിനു പിള്ള, അനിൽ, അബ്ദു സലാം, രേഷ്മ സിജോയ്, ഗായത്രി വിനോദ് തുടങ്ങിയവർ നേതൃത്വം നൽകി. പ്രസാദ് സി. വിജയൻ മാവേലിയായി വേഷമിട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

