സലാലക്ക് മിഴിവേകി മലയാള വിഭാഗം ഓണാഘോഷം
text_fieldsസലാല ഐ.എസ്.സി മലയാള വിഭാഗം ഓണാഘോഷം പഴയിടം മോഹനൻ നമ്പൂതിരി
ഉദ്ഘാടനം ചെയ്യുന്നു
സലാല: സലാല മലയാളികളുടെ ഔദ്യോഗിക പൊതു വേദിയായ ഇന്ത്യൻ സോഷ്യൽ ക്ലബ് മലയാള വിഭാഗം സലാലയിൽ വിപുലമായ ഓണാഘോഷം സംഘടിപ്പിച്ചു. ക്ലബ് ഹാളിൽ നടന്ന പരിപാടി പാചക വിദഗ്ധൻ പഴയിടം മോഹനൻ നമ്പൂതിരി ഉദ്ഘാടനം ചെയ്തു. ദോഫാര്‍ ചേംബര്‍ ഓഫ് കൊമേഴ്സ് ആൻഡ് ഇന്‍ഡസ്ട്രി ചെയര്മാന് നായിഫ് ഹാമിദ് ആമര്‍ ഫാളിൽ മുഖ്യാതിഥിയായി.
കൺവീനർ എ.പി കരുണൻ അധ്യക്ഷത വഹിച്ചു. കോൺസുലാർ ഏജന്റ് ഡോ. കെ. സനാതനൻ, ഐ.എസ്.സി പ്രസിഡന്റ് രാകേഷ്കുമാർ, ഇന്ത്യൻ സ്കൂൾ മാനേജിങ് കമ്മിറ്റി പ്രസിഡന്റ് ഡോ. അബൂബക്കർ സിദ്ദീഖ്, സണ്ണി ജേക്കബ്, സന്ദീപ് ഓജ, ഹരികുമാർ എന്നിവർ സംസാരിച്ചു.
ഘോഷയാത്രയും മാവേലി എഴുന്നുള്ളത്തും നടന്നു. ട്രഷറർ സജീബ് ജലാൽ സ്വാഗതവും കൾച്ചറൽ സെക്രട്ടറി പ്രശാന്ത് നമ്പ്യാർ നന്ദിയും പറഞ്ഞു. ക്ലബ് മൈതനത്ത് പ്രത്യേകം തയ്യാറാക്കിയ പന്തലിൽ പഴയിടം മോഹനൻ നമ്പൂതിരി ഒരുക്കിയ സദ്യയിലും ആഘോഷത്തിലും മലയാള വിഭാഗം അംഗങ്ങളും കുടുംബാഗങ്ങളും ഉൾപ്പടെ ആയിരക്കണക്കിന് പേർ സംബന്ധിച്ചു. ഓണപ്പാട്ട്, തിരുവാതിര, മറ്റു നൃത്തങ്ങൾ എന്നിവയും നടന്നു. മണികണ്ഠൻ, ദിൽരാജ് നായർ എന്നിവർ പരിപാടികൾ നിയന്ത്രിച്ചു. ഷജിൽ കോട്ടായി, ഡെന്നി ജോൺ, പ്രിയ ദാസ് എന്നിവരും സംബന്ധിച്ചു.

