‘പൊന്നോണചന്ദ്രിക’ അരങ്ങേറി
text_fieldsമസ്കത്ത്: മസ്കത്ത് ആർട്സിെൻറ ഒാണം-പെരുന്നാൾ ആഘോഷ പരിപാടിയായ ‘പൊന്നോണചന്ദ്രിക’ ദാർസൈത്തിലെ ജെ.എം.ടി ഹാളിൽ നടന്നു. നൂറിൽപരം അംഗങ്ങളുടെ പങ്കാളിത്തത്തോടെ നടത്തിയ കലാസദ്യ പരിപാടിയെ വേറിട്ടതാക്കി. മസ്കത്ത് ആർട്സ് സാരഥി റിജു റാമിെൻറ നേതൃത്വത്തിലാണ് കലാപരിപാടികൾ ഒരുക്കിയത്. മസ്കത്ത് ആർട്സിെൻറ പ്രഥമ ‘കലാശ്രീ 2017’ പുരസ്കാരം നാടക, ടി.വി, സിനിമാ രംഗത്തെ സമഗ്രസംഭാവനകൾ കണക്കിലെടുത്ത് നടി സേതുലക്ഷ്മിക്ക് സമ്മാനിച്ചു.
കേരളത്തിലെ പ്രഫഷനൽ നാടകരംഗത്തെ അതികായൻ കെ.വി. ആൻറണിക്ക് ‘നാടകശ്രീ- 2017’ പുരസ്കാരവും ഒമാനിലെ നാടകവേദികളിലെ നിറസാന്നിധ്യമായ ബഷീർ എരുമേലിക്ക് ‘പ്രവാസ നാടകശ്രീ -2017’ പുരസ്കാരവും നൽകി. പുരസ്കാരങ്ങൾ യഥാക്രമം റിജുറാം, ബിജു കുഴിപറമ്പിൽ, ബിജുകാഞ്ഞൂർ എന്നിവരും കാഷ് പ്രൈസ് സുജിത് തിരുവോണം, രാജൻ ചെറുമനശ്ശേരിൽ, മനോജ് ബ്രഹ്മമംഗലം എന്നിവരുമാണ് നൽകിയത്. മലയാളം വിങ് കൺവീനർ ടി. ഭാസ്കരൻ, ഗിരിജ േബക്കർ, ഗോപി, സരസൻ, ദിലീപ്, ശിവപ്രസാദ് തുടങ്ങിയവരും പരിപാടിയിൽ പെങ്കടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
