‘റിഥം നൈറ്റ്സ് ഓഫ് മസ്കത്ത്’ നാളെ
text_fields‘റിഥം നൈറ്റ്സ് ഓഫ് മസ്കത്തു’മായി ബന്ധപ്പെട്ട് സംഘാടകർ വാർത്തമ്മേളനത്തിൽ സംസാരിക്കുന്നു
മസ്കത്ത്: സംഗീതം, ഹാസ്യം എന്നിവ സാമാന്വയിപ്പിച്ചുകൊണ്ടുള്ള നോൺ സ്റ്റോപ്പ് കലാ സന്ധ്യ ‘റിഥം നൈറ്റ്സ് ഓഫ് മസ്കത്ത്’ വെള്ളിയാഴ്ച റൂവിയിലെ അൽ ഫലാജ് ഹോട്ടൽ ഗ്രാൻഡ് ഹാളിൽ നടക്കുമെന്ന് സംഘാടകർ വാർത്തസമ്മേളത്തിൽ അറിയിച്ചു. ടിജി ഇവന്റ്സ് സംഘടിപ്പിച്ച് എം.കെ.എൻ (എൻ.കെ ബ്രോസ്) സംവിധാനം ചെയ്യുന്ന ദക്ഷിണേന്ത്യൻ ഗ്രാൻഡ് ഫെസ്റ്റിവൽ, മികച്ച പ്രകടനങ്ങളും ചിരിയും നിറഞ്ഞ ഒരു മറക്കാനാവാത്ത സായാഹ്നം വാഗ്ദാനം ചെയ്യുമെന്ന് സംഘാടകർ പറഞ്ഞു. ഡബ്ല്യ.എം.എഫ് ഗ്ലോബൽ ചെയർമാനായ ഡോ. ജെ. രത്നകുമാർ മുഖ്യാതിഥിയാകും.
വൈകീട്ട് ആറിന് ആരംഭിച്ച് പുലർച്ചെ രണ്ടുവരെ നീണ്ടുനിൽക്കുന്ന പരിപാടി എല്ലാ പ്രായത്തിലുള്ളവരെയും ഒരു പോലെ രസിപ്പിക്കുന്നതായിരിക്കുമെന്ന് സംഘാടകർ അഭിപ്രായപ്പെട്ടു. ഹാസ്യനടന്മാർക്കും സംഗീതജ്ഞർക്കും ഒപ്പം തങ്കച്ചൻ വിതുര, അഖിൽ കവലിയൂർ, ബിനു ചാലക്കുടി, മാളവിക അനിൽകുമാർ, തുടങ്ങി നിരവധി സ്റ്റാർ മാജിക് കലാകാരന്മാരുടെ പ്രകടനങ്ങൾ ഉണ്ടാകും.
പ്രോജക്ട് മാനേജർ വാസുദേവൻ, പ്രോഗ്രാം കോഓഡിനേറ്റർ റിയാസ്, പരിചയസമ്പന്നരായ ഒരു ക്രിയേറ്റിവ് ടീം എന്നിവരാണ് പരിപാടിയുടെ നടത്തിപ്പിന് പിന്നിൽ. വിശദാംശങ്ങൾക്കും ബുക്കിങ്ങുകൾക്കും +968 7753 7972 എന്ന നമ്പറിലും events@topgloryllc.com എന്ന ഇമെയിൽ വിലാസത്തിലും ബന്ധപ്പെടാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

