ഒമിക്രോൺ: ജാഗ്രതയോടെ രാജ്യം
text_fieldsമസ്കത്ത്: അയൽരാജ്യങ്ങളായ യു.എ.ഇയിലും സൗദി അറേബ്യയിലും കോവിഡിെൻറ പുതിയ വകഭേദമായ ഒമിക്രോൺ റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ രോഗവ്യാപനം തടയാൻ ഒമാൻ പുതിയ നടപടികൾ എടുത്തേക്കും. ഒമാനിലേക്ക് വരുന്ന എല്ലാ യാത്രക്കാരെയും രാജ്യത്തിനകത്ത് ആർ.ടി.പി.സി.ആർ പരിശോധനക്ക് വിധേയരാക്കുന്നതുൾപ്പെടെയുള്ള നടപടികളായിരിക്കും രാജ്യം സ്വീകരിക്കുക എന്ന് ആരോഗ്യമന്ത്രാലയത്തിലെ ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ലോകമെമ്പാടുമുള്ള സംഭവവികാസങ്ങൾ സൂക്ഷ്മമായി നിരീക്ഷിച്ചുവരുകയാണ്. വൈറസ് പടരുന്നത് ആശങ്കജനകമാണെന്നും അദ്ദേഹം പറഞ്ഞു.
ഒമിക്രോണിണിെൻറ ഘടനയും സ്വഭാവവും മനുഷ്യരുടെ സ്വാഭാവിക പ്രതിരോധശേഷിയേയും വാക്സിനെയും മറികടക്കാൻ ശേഷിയുള്ളതാെണന്ന് ആരോഗ്യമന്ത്രാലയത്തിലെ ഇൻെഫക്ഷൻ പ്രിവൻഷൻ ആൻഡ് കൺട്രോൾ വകുപ്പ് ഡയറക്ടർ ഡോ. അമൽ ബിൻത് സെയ്ഫ് അൽ മാനി ഒമാൻ ടിവിയോട് പറഞ്ഞു. എന്നാൽ, ഇത് സ്ഥിരീകരിച്ചിട്ടില്ല. ലോകാരോഗ്യ സംഘടന ഒമിക്രോണിനെ ഉയർന്ന അപകടസാധ്യതയുള്ളതായി കണക്കാക്കിയിട്ടുണ്ട്. മുമ്പ് കോവിഡ് വന്നവർക്കും വാക്സിൻ സ്വീകരിച്ചവർക്കും ഇത് പിടിപെടാൻ സാധ്യതയുണ്ടെന്നാണ് ആരോഗ്യമേഖലയിലെ വിദഗ്ധർ പറയുന്നത്.രോഗം ബാധിച്ച രാജ്യങ്ങളെല്ലാം തൊട്ടടുത്ത ദിവസങ്ങളിൽ രോഗവ്യാപനം ഇരട്ടിയായതായി കാണിക്കുന്നുണ്ട്. എന്നാൽ, ഇത് പുതിയ മ്യൂട്ടൻറുമായി ബന്ധപ്പെട്ടാണെന്ന് പറയാനാവില്ല എന്ന് ഡോ. അമൽ ബിൻത് സെയ്ഫ് പറഞ്ഞു.
രാജ്യത്ത് ഇതുവരെ ഒമിക്രോൺ സ്ഥിരീകരിച്ചിട്ടില്ലെന്ന് കഴിഞ്ഞദിവസം ആരോഗ്യമന്ത്രാലയം അറിയിച്ചിരുന്നു.സാമൂഹിക അകലം പാലിക്കുക, തിരക്കേറിയ സ്ഥലങ്ങൾ ഒഴിവാക്കുക, അടച്ചിട്ട സ്ഥലങ്ങളിൽ മാസ്ക് ധരിക്കുക, കൈ ശുചിത്വം പാലിക്കുക, അർഹരായ പ്രായക്കാർ ബൂസ്റ്റർ ഡോസ് എടുക്കുക തുടങ്ങിയ പ്രതിരോധ നടപടികൾ സ്വീകരിക്കാൻ സ്വദേശികേളാടും വിദേശികളോടും ആരോഗ്യമന്ത്രാലയം ആവശ്യപ്പെട്ടിട്ടുണ്ട്.ഒമിക്രോണിെൻറ സാന്നിധ്യം ലോകത്ത് കണ്ടെത്തിയതിനെ തുടർന്നാണ് ഏഴു രാജ്യങ്ങളില്‍നിന്നുള്ള യാത്രക്കാര്‍ക്ക് ഒമാനിലേക്ക് പ്രവേശന വിലക്ക് ഏർപ്പെടുത്തിയിരിക്കുന്നത്. ദക്ഷിണാഫ്രിക്ക, നമീബിയ, ബൊട്സ്വാന, സിംബാബ്വെ, ലസൂട്ടു, എസ്വതീനി, മൊസാംബീക് എന്നിവിടങ്ങളിൽനിന്നുള്ള യാത്രക്കാർക്കാണ് താൽകാലിക വിലക്ക് കോവിഡ് സുപ്രീം കമ്മിറ്റി ഏർപ്പെടുത്തിയിരിക്കുന്നത്.ലോകത്ത് സൗദി, യു.എ.ഇ, ഇന്ത്യ തുടങ്ങി 29ലധികം രാജ്യങ്ങളിൽ ഇതിനകം ഒമിക്രോൺ കണ്ടെത്തിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

