ഒമിക്രോൺ: കുട്ടികളുടെ ആശുപത്രി വാസത്തിൽ അഞ്ചിരട്ടി വർധനവ്
text_fieldsമസ്കത്ത്: ഒമിക്രോൺ വകഭേദത്തിെൻറ വ്യാപനത്തെ തുടർന്ന് ആശുപത്രികളിൽ പ്രവേശിപ്പിച്ച കുട്ടികളുടെ എണ്ണത്തിൽ അഞ്ചിരട്ടി വർധന. പ്രാദേശിക പത്രത്തിെൻറ സോഷ്യൽ മീഡിയ പ്ലാറ്റുഫോമുകളിൽ നടന്ന പരിപാടിയിൽ സുൽത്താൻ ഖാബൂസ് യൂനിവേഴ്‌സിറ്റിയിലെ (എസ്.ക്യു) അസിസ്റ്റന്‍റ് പ്രഫസറും ശിശുരോഗ വിദഗ്ധനുമായ ഡോ. സെയ്ദ് അൽ ഹിനായ് ആണ് ഇക്കാര്യം പറഞ്ഞത്. മുമ്പത്തെ കോവിഡ് തരംഗങ്ങളിൽ രണ്ടോ, മൂന്നോ കുട്ടികളെയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നത്. എന്നാൽ, ഒമിക്രോണിനെ തുടർന്ന് 18 മുതൽ 20വരെ കുട്ടികൾ എത്തുന്ന സ്ഥിതിയായി. ഇതേ തുടർന്ന് സുൽത്താൻ ഖാബൂസ് യൂനിവേഴ്സിറ്റി ആശുപത്രിയിൽ കുട്ടികൾക്കായി കോവിഡ് വാർഡ് ഒരുക്കേണ്ടിവന്നെന്നും അദ്ദേഹം പറഞ്ഞു.
കുട്ടികളിലെ രോഗമുക്തി നിരക്ക് ഉയർന്നതും മരണനിരക്ക് കുറവുമാണ്. വളരെ പെട്ടെന്നുതന്നെ അസുഖം ഭേദമായി ദൈനംദിന പ്രവർത്തനങ്ങളിലേക്ക് അവർ തിരിച്ചെത്തുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. കുട്ടികൾക്ക് ഉയർന്ന തോതിലുള്ള പനി അനുഭവപ്പെട്ടാൽ ഉടൻ തന്നെ ഡോക്ടറെ സമീപിക്കണമെന്നും അദ്ദേഹം പറഞ്ഞു.
704 പേർക്ക് രോഗമുക്തി; പുതിയ മരണങ്ങളില്ല
മസ്കത്ത്: കഴിഞ്ഞ 24 മണിക്കൂറിനിടെ 360 പേർക്ക് കോവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യമന്ത്രാലയം. പുതിയ മരണം റിപ്പോർട്ട് ചെയ്തിട്ടില്ല. 704പേർക്ക് അസുഖം ഭേദമായി. 385,513 ആളുകൾക്ക് ഇതുവരെ കോവിഡ് സ്ഥിരീകരിച്ചു. 4,249 ആളുകൾ മരിച്ചു. ആകെ 3,76,019 പേർക്കാണ് ഇതുവരെ രോഗം ഭേദമായത്. 97.5 ശതമാനമാണ് രോഗമുക്തി നിരക്ക്. പുതുതായി മൂന്നുപേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതോടെ രാജ്യത്തെ വിവിധ ആതുരാലയങ്ങളിൽ കഴിയുന്നവരുടെ എണ്ണം 182 ആയി. ഇതിൽ 32പേർ തീവ്രപരിചരണ വിഭാഗത്തിലാണ്. നിലവിൽ 5245 ആളുകളാണ് രാജ്യത്ത് കോവിഡ് ബാധിതർ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

