Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_right1.3 ബി​ല്യ​ൺ ഒ​മാ​നി...

1.3 ബി​ല്യ​ൺ ഒ​മാ​നി റി​യാ​ൽ ക​ട​ന്ന് ഒ​മാ​ന്റെ നി​കു​തി വ​രു​മാ​നം

text_fields
bookmark_border
1.3 ബി​ല്യ​ൺ ഒ​മാ​നി റി​യാ​ൽ ക​ട​ന്ന് ഒ​മാ​ന്റെ നി​കു​തി വ​രു​മാ​നം
cancel
camera_alt

മ​സ്ക​ത്തി​ൽ വ്യാ​ഴാ​ഴ്ച ന​ട​ന്ന വാ​ർ​ത്തസ​മ്മേ​ള​ന​ത്തി​ൽ ടാ​ക്‌​സ്

അ​തോ​റി​റ്റി ചെ​യ​ർ​മാ​ൻ നാ​സ​ിർ ഖാ​മി​സ് അ​ൽ ജ​ശ്മി

സം​സാ​രി​ക്കു​ന്നു

മ​സ്ക​ത്ത്: 2025ലെ ​പൊ​തു​സ്ഥാ​ന ബ​ജ​റ്റ് ല​ക്ഷ്യ​ങ്ങ​ൾ വി​ജ​യ​ക​ര​മാ​യി കൈ​വ​രി​ച്ച​താ​യി ഒ​മാ​ൻ ടാ​ക്‌​സ് അ​തോ​റി​റ്റി അ​റി​യി​ച്ചു. മ​സ്ക​ത്തി​ൽ വ്യാ​ഴാ​ഴ്ച ന​ട​ന്ന അ​തോ​റി​റ്റി​യു​ടെ വാ​ർ​ത്താ​മ്മേ​ള​ന​ത്തി​ലാ​ണ് ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്. 2025ലെ ​മൊ​ത്തം നി​ല​വി​ലെ വ​രു​മാ​നം ഏ​ക​ദേ​ശം 1.373 ബി​ല്യ​ൺ ഒ​മാ​നി റി​യാ​ൽ ( ഏ​ക​ദേ​ശം 32,231 കോ​ടി രൂ​പ) ആ​ണെ​ന്ന് ടാ​ക്‌​സ് അ​തോ​റി​റ്റി ചെ​യ​ർ​മാ​ൻ നാ​സ​ിർ ഖാ​മി​സ് അ​ൽ ജ​ശ്മി വ്യ​ക്ത​മാ​ക്കി.

സാ​മ്പ​ത്തി​ക സു​സ്ഥി​ര​ത​യു​ടെ അ​ടി​സ്ഥാ​ന തൂ​ണു​ക​ളി​ലൊ​ന്നാ​ണ് നി​കു​തി. പൊ​തു​സേ​വ​ന​ങ്ങ​ൾ​ക്ക് ആ​വ​ശ്യ​മാ​യ വി​ഭ​വ​ങ്ങ​ൾ ഉ​റ​പ്പാ​ക്കു​ന്ന​തി​നും സ​മ​ഗ്ര വി​ക​സ​ന​ത്തെ പി​ന്തു​ണ​യ്ക്കു​ന്ന​തി​നും ആ​ഗോ​ള സാ​മ്പ​ത്തി​ക മാ​റ്റ​ങ്ങ​ളെ നേ​രി​ടാ​നു​ള്ള സം​സ്ഥാ​ന​ത്തി​ന്റെ ക​ഴി​വ് ശ​ക്തി​പ്പെ​ടു​ത്തു​ന്ന​തി​നും നി​കു​തി സം​വി​ധാ​നം നി​ർ​ണാ​യ​ക​മാ​ണെ​ന്ന് അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.

ക​ഴി​ഞ്ഞ​വ​ർ​ഷം സ​മ​ർ​പ്പി​ക്ക​പ്പെ​ട്ട നി​കു​തി റി​ട്ടേ​ണു​ക​ളു​ടെ എ​ണ്ണം 3.53 ല​ക്ഷം ആ​യി ഉ​യ​ർ​ന്ന​താ​യും ഇ​ത് 2024നേ​ക്കാ​ൾ 37 ശ​ത​മാ​നം വ​ള​ർ​ച്ച രേ​ഖ​പ്പെ​ടു​ത്തി​യ​താ​യും ചെ​യ​ർ​മാ​ൻ അ​റി​യി​ച്ചു. 2021നു​മാ​യി താ​ര​ത​മ്യം ചെ​യ്യു​മ്പോ​ൾ 2025ൽ ​ഇ​ൻ​കം ടാ​ക്‌​സ് ര​ജി​സ്ട്രേ​ഷ​ൻ 88%, വാ​റ്റ് ര​ജി​സ്ട്രേ​ഷ​ൻ 120%, എ​ക്സൈ​സ് ടാ​ക്‌​സ് ര​ജി​സ്ട്രേ​ഷ​ൻ 222% എ​ന്നി​ങ്ങ​നെ വ​ർ​ധ​ന​വ് രേ​ഖ​പ്പെ​ടു​ത്തി.

2025ലെ ​നി​കു​തി വ​രു​മാ​ന​ത്തി​ൽ 658 മി​ല്യ​ൺ ഒ​മാ​നി റി​യാ​ൽ ഇ​ൻ​കം ടാ​ക്‌​സി​ൽ നി​ന്നും, 631 മി​ല്യ​ൺ ംമാ​നി റി​യാ​ൽ വാ​റ്റി​ൽ നി​ന്നും, 84 മി​ല്യ​ൺ ഒ​മാ​നി റി​യാ​ൽ എ​ക്സൈ​സ് ടാ​ക്‌​സി​ൽ നി​ന്നു​മാ​ണ് ല​ഭി​ച്ച​ത്.

ഇ​ല​ക്ട്രോ​ണി​ക് ഇ​ൻ​വോ​യി​സി​ങ്, നി​കു​തി റി​സ്‌​ക് മാ​നേ​ജ്മെ​ന്റ് സി​സ്റ്റം, നി​കു​തി പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ എ.​ഐ സാ​ങ്കേ​തി​ക​വി​ദ്യ​ക​ളു​ടെ ഉ​പ​യോ​ഗം എ​ന്നി​വ ഉ​ൾ​പ്പെ​ടെ​യു​ള്ള ആ​ധു​നി​ക സം​വി​ധാ​ന​ങ്ങ​ൾ ന​ട​പ്പാ​ക്കാ​ൻ അ​തോ​റി​റ്റി ല​ക്ഷ്യ​മി​ടു​ന്ന​താ​യും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

2025 അ​വ​സാ​നം വ​രെ ഒ​മാ​ൻ മ​റ്റ് രാ​ജ്യ​ങ്ങ​ളു​മാ​യി ഒ​പ്പു​വെ​ച്ച ഇ​ര​ട്ട നി​കു​തി ഒ​ഴി​വാ​ക്ക​ൽ ക​രാ​റു​ക​ളു​ടെ എ​ണ്ണം ഏ​ക​ദേ​ശം 39 ആ​യ​താ​യും അ​റി​യി​ച്ചു.

ആ​ഭ്യ​ന്ത​ര -അ​ന്താ​രാ​ഷ്ട്ര ത​ല​ങ്ങ​ളി​ലെ നി​കു​തി ന​യ പ​രി​ഷ്‌​ക​ര​ണ​ങ്ങ​ൾ, നി​കു​തി വെ​ട്ടി​പ്പ് ത​ട​യ​ൽ ന​ട​പ​ടി​ക​ൾ, നി​കു​തി നീ​തി ശ​ക്തി​പ്പെ​ടു​ത്ത​ൽ, സം​സ്ഥാ​ന​ത്തി​ന്റെ സാ​മ്പ​ത്തി​ക വി​ഭ​വ​ങ്ങ​ളു​ടെ സം​ര​ക്ഷ​ണം, പൊ​തു​വ​രു​മാ​ന​ത്തി​ന്റെ സു​സ്ഥി​ര​ത എ​ന്നി​വ​യും ച​ർ​ച്ച​യാ​യി. ഇ​വ​യൊ​ക്കെ​യും സാ​മ്പ​ത്തി​ക -വി​ക​സ​ന ല​ക്ഷ്യ​ങ്ങ​ൾ കൈ​വ​രി​ക്കു​ന്ന​തി​ന് നി​ർ​ണാ​യ​ക​മാ​ണെ​ന്ന് അ​ധി​കൃ​ത​ർ വി​ല​യി​രു​ത്തി.

ടൂ​റി​സ്റ്റു​ക​ൾ​ക്കാ​യി വാ​റ്റ് റീ​ഫ​ണ്ട് പ​ദ്ധ​തി​യു​മാ​യി ഒ​മാ​ൻ ടാ​ക്‌​സ് അ​തോ​റി​റ്റി

മ​സ്ക​ത്ത്: സ​ഞ്ചാ​രി​ക​ൾ​ക്കാ​യി മൂ​ല്യ​വ​ർ​ധി​ത നി​കു​തി (വാ​റ്റ്) തി​രി​കെ ന​ൽ​കു​ന്ന സം​വി​ധാ​നം ന​ട​പ്പാ​ക്കു​മെ​ന്ന് ഒ​മാ​ൻ ടാ​ക്‌​സ് അ​തോ​റി​റ്റി അ​റി​യി​ച്ചു. വി​നോ​ദ​സ​ഞ്ചാ​ര കേ​ന്ദ്ര​മാ​യി ഒ​മാ​​നെ കൂ​ടു​ത​ൽ ആ​ക​ർ​ഷ​ക​മാ​ക്കാ​നും സ​ന്ദ​ർ​ശ​ക​ർ കൂ​ടു​ത​ൽ തു​ക രാ​ജ്യ​ത്തി​ന​ക​ത്ത് ചെ​ല​വ​ഴി​ക്കാ​നും ല​ക്ഷ്യ​മി​ട്ടാ​ണ് ഈ ​നീ​ക്കം. ചെ​ല​വു​ക​ളും റീ​ഫ​ണ്ട് ശ​ത​മാ​ന​വും സം​ബ​ന്ധി​ച്ച് സേ​വ​ന​ദാ​താ​ക്ക​ളു​മാ​യി ധാ​ര​ണ​യി​ലെ​ത്തി​യ​തി​ന് ശേ​ഷ​മാ​ണ് സ​ഞ്ചാ​രി​ക​ൾ​ക്കാ​യു​ള്ള വാ​റ്റ് റീ​ഫ​ണ്ട് സേ​വ​നം ന​ട​പ്പാ​ക്കു​ക​യെ​ന്നും ടാ​ക്‌​സ് അ​തോ​റി​റ്റി മ​സ്ക​ത്തി​ൽ ന​ട​ന്ന വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ വ്യ​ക്ത​മാ​ക്കി.

നി​കു​തി സം​വി​ധാ​ന​ത്തി​ന്റെ പ്ര​വ​ർ​ത്ത​നം, സ​മീ​പ​കാ​ല പു​രോ​ഗ​തി​ക​ൾ, ഭാ​വി പ​ദ്ധ​തി​ക​ൾ എ​ന്നി​വ​യു​ടെ സ​മ​ഗ്ര അ​വ​ലോ​ക​ന​ത്തി​ന്റെ ഭാ​ഗ​മാ​യാ​ണ് പ​ദ്ധ​തി പ്ര​ഖ്യാ​പ​നം. 2025ലെ ​വ​രു​മാ​ന ല​ക്ഷ്യ​ങ്ങ​ൾ വി​ജ​യ​ക​ര​മാ​യി കൈ​വ​രി​ച്ച​താ​യും ടാ​ക്‌​സ് അ​തോ​റി​റ്റി അ​റി​യി​ച്ചു. സം​സ്ഥാ​ന​ത്തി​ന്റെ പൊ​തു​ബ​ജ​റ്റി​ൽ ഭ​ര​ണ​ഘ​ട​നാ ഘ​ട​ക​ങ്ങ​ൾ​ക്ക് നി​ശ്ച​യി​ച്ച ക​ണ​ക്കു​ക​ൾ​ക്ക് അ​നു​സൃ​ത​മാ​യാ​ണ് നേ​ട്ടം കൈ​വ​രി​ച്ച​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:OmaniRiyalgulfexceeded
News Summary - Oman's tax revenue exceeds 1.3 billion Omani riyals
Next Story