Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightവാനിലുയർന്നു അഭിമാന...

വാനിലുയർന്നു അഭിമാന പതാക....

text_fields
bookmark_border
വാനിലുയർന്നു അഭിമാന പതാക....
cancel
camera_alt

കൊടിമര ഉദ്ഘാടനത്തി​ന്റെ ചടങ്ങിൽനിന്ന്

മസ്കത്ത്: രാജ്യത്തെ ലാൻഡ്മാർക്കുകളിലേക്ക് പുതിയ കൂട്ടിചേർക്കലുമായി ഒമാനിലെ ഏറ്റവും ഉയരം കൂടിയ കൊടിമരം ഔദ്യോഗികമായി നാടിന് സമർപ്പിച്ചു. മസ്‌കത്ത് ഗവർണർ സയ്യിദ് സൗദ് ബിൻ ഹിലാൽ അൽ ബുസൈദിയുടെ രക്ഷാകർതൃത്വത്തിലും മസ്‌കത്ത് മുനിസിപ്പാലിറ്റി ചെയർമാൻ അഹമ്മദ് ബിൻ മുഹമ്മദ് അൽ ഹുമൈദിയുടെ സാന്നിധ്യത്തിലുമാണ് അൽഖുവൈറിലുള്ള കൊടിമരത്തിന്റെ ഉദ്ഘാടനം നടന്നത്. മിനിസ്ട്രീസ് ഡിസ്ട്രിക്റ്റിൽ പുതുതായി വികസിപ്പിച്ച അൽ ഖുവൈർ സ്ക്വയറിന്റെ ഭാഗമായാണ് കൊടിമരം ഒരുക്കിയത്. ഐക്യത്തിന്റെയും ദേശീയ അഭിമാനത്തിന്റെയും പ്രകടനമായ ഈ കൊടിമരത്തിന് മുകളിലുള്ള ഒമാനി പതാക ഇപ്പോൾ തലസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്ന് കാണാൻ കഴിയും. 10 മില്യൺ ഡോളർ ചെലവ് കണക്കാക്കുന്ന പദ്ധതി സ്വകാര്യ മേഖലയുമായി സഹകരിച്ചാണ് നടപ്പിലാക്കിയത്. 126 മീറ്റർ ഉയരമുള്ള ഈ കൊടിമരം ഒമാനിലെ ഏറ്റവും ഉയരം കൂടിയ മനുഷ്യനിർമ്മിത ഘടനയാണ്. 135 ടൺ ഉരുക്ക് കൊണ്ട് നിർമിച്ച ഇതിന്റെ പുറം വ്യാസം അടിഭാഗത്ത് 2,800 മില്ലീമീറ്ററും മുകളിൽ 900 മില്ലീമീറ്ററുമാണ്. ജിൻഡാൽ ഷദീദുമായി സഹകരിച്ചാണ് മുനിസിപ്പാലിറ്റി കൊടിമരം നിർമിച്ചിരിക്കുന്നത്. ജിൻഡാൽ ഗ്രൂപ്പിന്റെ ഒമാനിലെ ഉപവിഭാഗമായ ജിൻഡാൽ ഷദീദാണ് ഈ സ്മാരക പദ്ധതിക്ക് ധനസഹായം നൽകിയത്. പൊതു-സ്വകാര്യ മേഖലകൾ തമ്മിലുള്ള സഹകരണത്തിന്‍റെ ഭാഗമായാണ്​ ഈ സംരംഭം യാഥാർഥ്യമാക്കുന്നത്. 40 നിലകളുള്ള കെട്ടിടത്തെ മറികടന്ന് ഒമാനിലെ ഏറ്റവും ഉയരം കൂടിയ മനുഷ്യനിർമിത ഘടനയായി അൽ ഖുവൈർ സ്‌ക്വയറിലെ കൊടിമരം നിലകൊള്ളും. കൊടിമരത്തിലെ ഒമാനി പതാകക്ക്​ 18 മീറ്റർ നീളവും 31.5 മീറ്റർ വീതിയും ഉണ്ടാകും.

ഒമാനിലെ ഏറ്റവും ഉയരം കൂടിയ കൊടിമരം

ആവശ്യമായ എൻജിനിയറിങ്​ പഠനങ്ങളും പൂർത്തിയാക്കി അനുമതികൾ നേടിയതിന് ശേഷമാണ് അൽ ഖുവൈർ സ്‌ക്വയർ പദ്ധതിയുടെ നിർമാണം ആരംഭിക്കുന്നത്. 18,000 ചതുരശ്ര മീറ്റർ വിസ്തൃതിയിൽ വ്യാപിച്ചുകിടക്കുന്ന പദ്ധതിയിൽ നിരവധി വിനോദ സൗകര്യങ്ങളാണ്​ ഒരുക്കുക. പച്ചപ്പ് നിറഞ്ഞ പ്രദേശങ്ങൾ, ഈത്തപ്പനകൾ, നടപ്പാത, സൈക്ലിങ്​ പാതകൾ, ഔട്ട്‌ഡോർ ആർട്ട്‌സ് ആൻഡ് ക്രാഫ്റ്റ് എക്‌സിബിഷൻ, സ്‌കേറ്റ് പാർക്ക്, കായിക പ്രവർത്തനങ്ങൾക്കായി നിയുക്ത പ്രദേശങ്ങൾ എന്നിവ കൊടിമരത്തിനൊപ്പമുള്ള ഇതര പദ്ധതികളാണ്. ശുചിമുറികൾ, 107 സ്ഥലങ്ങളുള്ള പാർക്കിങ്​ സ്ഥലം തുടങ്ങിയ പൊതു സൗകര്യങ്ങളും പദ്ധതിയിൽ ഉണ്ട്. പദ്ധതി പൂർത്തിയാകുന്നതോടെ വിശ്രമത്തിനും ഔട്ട്‌ഡോർ സ്‌പോർട്‌സിനുമുള്ള സങ്കേതമായി മസ്‌കത്തിന്റെ ഹൃദയഭാഗത്തുള്ള ഈ സ്ഥലം മാറും.

ഒമാന്റെ വിഷൻ 2040 ന്റെ ലക്ഷ്യങ്ങൾ നിറവേറ്റുന്നതിനായുള്ള പൊതു-സ്വകാര്യ മേഖലകൾ തമ്മിലുള്ള സഹകരണമാണ് ഈ പദ്ധതിയെ വേറിട്ടുനിർത്തുന്നത്. മസ്‌കത്ത് ഗവർണറേറ്റിലെ മസ്‌കത്ത് മുനിസിപ്പാലിറ്റിയും മേഖലയിലെയും ആഗോളതലത്തിലെയും മുൻനിര ഇരുമ്പ്, ഉരുക്ക് ഉൽപ്പാദകരായ ജിൻഡാൽ ഷെയ്ഡ് അയൺ ആൻഡ് സ്റ്റീൽ എന്നിവക്കുമിടയിലുള്ള ഫലപ്രദമായ സഹകരണമാണ് പദ്ധതിക്ക് പിറകിലുള്ളത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Oman
News Summary - Oman's tallest flagpole dedicated to the nation
Next Story