Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightഏ​ഷ്യ​ൻ ക​പ്പി​ലെ...

ഏ​ഷ്യ​ൻ ക​പ്പി​ലെ ഒ​മാ​ന്‍റെ മോ​ശം പ്ര​ക​ട​നം; ക​ട്ട​ക്ക​ലി​പ്പി​ൽ ആ​രാ​ധ​ക​ർ

text_fields
bookmark_border
ഏ​ഷ്യ​ൻ ക​പ്പി​ലെ ഒ​മാ​ന്‍റെ മോ​ശം പ്ര​ക​ട​നം; ക​ട്ട​ക്ക​ലി​പ്പി​ൽ ആ​രാ​ധ​ക​ർ
cancel
camera_alt

ഗൂ​ബ്ര​യി​ൽ ഒ​മാ​ൻ-​താ​യ്​​ല​ൻ​ഡ്​ മ​ത്സ​രം ടി.​വി​യി​ലൂ​ടെ കാ​ണു​ന്ന ഒ​മാ​ൻ ആ​രാ​ധ​ക​ർ           - വി.​കെ. ഷെ​ഫീ​ർ           


മസ്കത്ത്​: ഖത്തറിൽ നടന്നുകൊണ്ടിരിക്കുന്ന ഏഷ്യൻ കപ്പിലെ ഒമാന്‍റെ​ മോശം പ്രകടനത്തിൽ രോഷംകൊണ്ട്​ ആരാധർ. ആദ്യ മത്സരത്തിൽ സൗദിയോട്​ തോ​റ്റതിനു​ പിന്നാലെ കഴിഞ്ഞ ദിവസം നടന്ന നിർണായക മത്സരത്തിൽ തായ്​ലൻഡിനെതിരെ സമനിലകൂടി വഴങ്ങിയതോടെയാണ് ആരാധകരുടെ പ്രതിഷേധ കുറിപ്പുകൾ സമൂഹമാധ്യമങ്ങളിൽ പ്രത്യക്ഷപ്പെട്ടു തുടങ്ങിയത്​. ഒമാൻ ഫുട്‌ബാൾ അസോസിയേഷൻ ചെയർമാൻ സലിം അൽ വഹൈബി രാജി​വെക്കണമെന്നും കോച്ച് ബ്രാങ്കോ ഇവാൻകോവിച്ചിനെ പുറത്താക്കണമെന്നുമാണ്​ ആരാധകർ പറയുന്നത്​. സലിം അൽ വഹൈബി രാജിവെക്കണമെന്ന അറബി ഹാഷ്‌ടാഗ് ഇതിനകം ട്രൻഡിങ്ങാണ്​ സമൂഹമാധ്യമങ്ങളിൽ. ലോകകപ്പ് യോഗ്യതാ മത്സരങ്ങളിലെയും ലോകകപ്പിനു ഏതാനും ദിവസംമുമ്പ് ജർമൻ ടീമിനെ നാണംകെടുത്തിയ ഒമാന്‍റെ ടീമും എവിടെയാണെന്ന്​ ഖത്തർ കമാന്റേറ്റർ യൂസഫ് സെയ്ഫ് ചോദിക്കുന്നു​. നിലവിലുള്ള ടീമിന്‍റെ പ്രകടനം

അത്​ഭുതപ്പെടുത്തുന്നതാണെന്നും ​അദ്ദേഹം പറഞ്ഞു. ഒമാൻ പുതിയ പരിശീലകനെ അന്വേഷിക്കണമെന്നാണ്​ പ്രശസ്ത ഒമാനി ഫുട്ബാൾ കമാന്റേറ്റർ സലിം അൽ ഹബ്സി പറഞ്ഞത്​. ഷബീബ എഫ്‌.എമ്മിന് നൽകിയ അഭിമുഖത്തിലാണ്​ ഇക്കാര്യം പറഞ്ഞത്​. അതേസമയം, കോച്ചിനെ പുറത്താക്കൽ അത്ര എളുപ്പമാകില്ലെന്നാണ്​ പ്രമുഖ സ്‌പോർട്‌സ് കമാന്റേറ്റർ ഖമീസ് അൽ ബലൂഷി അഭിപ്രായപ്പെട്ടത്. അദ്ദേഹത്തെ പറഞ്ഞയക്കുകയാണെങ്കിൽ ഒ.എഫ്‌.എ മൂന്ന് ശമ്പളം മുൻകൂറായി കോച്ചിന് നൽകണം. ഇത്​ അര മില്യൺ ഡോളർ വരും. കരാറിന്​ മുമ്പ്​ ഏതെങ്കിലും കക്ഷികൾ അത് അവസാനിപ്പിക്കാൻ ആഗ്രഹിക്കുന്നെന്ന് ഞാൻ കരുതുന്നില്ലെന്നും അദ്ദേഹം എക്സിൽ കുറിച്ചു.

ഞായറാഴ്ച ദോഹയിലെ അബ്​ദുല്ല ബിൻ ഖലീഫ സ്​റ്റേഡിയത്തിൽ നടന്ന കളിയിൽ തായ്​ലൻഡിനെതിരെ ഗോൾരഹിത സമനില വഴങ്ങിയതോടെയാണ്​ ഒമാന്‍റെ പ്രീ ക്വാർട്ടർ പ്രവേശനത്തിനു​ മ​ങ്ങലേറ്റത്​. തായ്​ലൻഡിനെതിരെ ആക്രമിച്ചു​ കളിക്കുക എന്ന തന്ത്രമായിരുന്നു ഒമാൻ സ്വീകരിച്ചിരുന്നത്​. എന്നാൽ, ഫിനിഷിങ്ങിലെ പാളിച്ചകൾ തിരിച്ചടിയായി. ഇരു പകുതിയിലും മികച്ച അവസരങ്ങൾ ലഭിച്ചിരുന്നെങ്കിലും ലക്ഷ്യം കാണുന്നതിൽ ബ്രാങ്കോ ഇവോകോവിച്ചിന്‍റെ കുട്ടികൾ പരാജയ​പ്പടുകയായിരുന്നു. ഇടത്​ വലത്​ വിങ്ങുകളിലൂടെ ആക്രമണം കനപ്പിച്ചെങ്കിലും ​തായ്​ലൻഡിന്‍റെ ​പ്രതിരോധകോട്ട പൊളിച്ചു മുന്നേറാൻ ഇരുപകുതിയിലും ഒമാന്​ മുന്നേറാനായില്ല.

പ്രീ ക്വർട്ടർ പ്രവേശനത്തിന്​ ഇനി രണ്ട്​ സാധ്യതകളാണ് ​ഒമാന്​ മുന്നിലുള്ളത്​. ഇതിൽ ഒന്നാമത്തേത്​ ജനുവരി 25ന്​ കിർഗിസ്ഥാനെതിരെ മികച്ച മാർജനിൽ ജയിക്കുകയും ഒപ്പം ഭാഗ്യവും തുണച്ചാൽ മികച്ച മൂന്നാംസ്​ഥാനക്കാരായി കയറികൂടാം. എന്നാൽ, ആറു ഗ്രൂപ്പുകളിൽനിന്ന്​ നാല്​ ടീമുകൾക്കെ ഈ അവസരം ലഭിക്കുകയൊള്ളു. കഴിഞ്ഞ ഏഷ്യൻ കപ്പിലും ഒമാൻ ഇപ്രകാരമായിരുന്നു പ്രീകോർട്ടറിൽ കയറിയിരുന്നത്​. മറ്റൊരു സാധ്യത, തായ്​ലൻഡിന്‍റെ അവസാന മത്സരം സൗദിക്കെതിരെയാണ്​. ഇതിൽ തായ്​ലൻഡ്​ തോൽക്കണം. ഒപ്പം അവസാന മത്സരത്തിൽ കിർഗിസ്താനെ ഒമാൻ വൻമാർജനിൽ പരാജയപ്പെടുത്തുകയും ചെയ്താൽ റെഡ്​വാരിയേഴ്​സിനും തായ്​ലൻഡിനും തുല്യപോയന്‍റാകും. ഗോൾ ശരാശരിയിൽ തായ്​ലൻഡിനെ മറികടക്കുകയാണെങ്കിൽ ഒരു​പക്ഷേ ഒമാന്​ രണ്ടാം സ്ഥാനക്കാരായി നേരിട്ടും​ കയറികൂടാനാകും. ഗ്രൂപ്​ എഫിൽ രണ്ട്​ കളിയിൽനിന്ന ആറുപോയന്‍റുമായി സൗദി പ്രീ ക്വാർട്ടർ ഉറപ്പിച്ചിട്ടുണ്ട്​. നാല്​ പോയന്‍റുമായി തായ്​ലൻഡാണ്​ രണ്ടാം സ്ഥാനത്ത്​. മൂന്നും നാലും സ്ഥാനങ്ങളിൽ യഥാക്രമം ഒമാനും കിർഗിസ്താനുമാണുള്ളത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:AFC Asian Cup 2024oman match
News Summary - Oman's poor performance in the Asian Cup; Fans in Kattakalip
Next Story