ഹോട്ടൽ വരുമാനത്തിൽ വർധന
text_fieldsമസ്കത്ത്: രാജ്യത്തെ സ്റ്റാർ ഹോട്ടലുകളുടെ വരുമാനത്തിൽ വർധനയെന്ന് റിപ്പോർട്ടുകൾ. കഴിഞ്ഞ വർഷം നവംബർ അവസാനത്തോടെ ത്രീസ്റ്റാർ മുതൽ ഫൈവ് സ്റ്റാർ വരെ ഹോട്ടലുകളിൽനിന്നുള്ള വരുമാനം 212.37 ദശലക്ഷം റിയാലിലെത്തി. മുൻവർഷത്തെ ഇതേകാലയളവുമായി താരതമ്യം ചെയ്യുമ്പോൾ 4.9 ശതമാനത്തിന്റെ വർധനയാണുണ്ടായിരിക്കുന്നതെന്ന് ദേശീയ സ്ഥിതി വിവരകേന്ദ്രത്തിന്റെ റിപ്പോർട്ടിൽ പറയുന്നു. 2023ൽ ഇതേ കാലയളവിൽ 1,857,729 റിയാൽ ആയിരുന്നു വരുമാനം.
ഹോട്ടൽ അതിഥികളുടെ മൊത്തം എണ്ണത്തിൽ 3.9 ശതമാനം വർധനയും രേഖപ്പെടുത്തി. കഴിഞ്ഞ നവംബറോടെ 19,29,485 ആളുകളാണ് അതിഥികളായെത്തിയത്. 2023ൽ ഇത് 1,857,729 ആയിരുന്നു. താമസ നിരക്കും നേരിയ തോതിൽ വർധിച്ചു. കഴിഞ്ഞ വർഷം ഇതേ കാലയളവിലെ 47.9 ശതമാനത്തിൽനിന്ന് 1.5 ശതമാനം ഉയർന്ന് 48.7ശതമാനം ആയി. സന്ദർശകരായെത്തിയത് ഏറ്റവും കൂടുതൽ പേർ ഒമാനികളയിരുന്നു.
കഴിഞ്ഞവർഷത്തെ അപേക്ഷിച്ച് 4.9 ശതമാനം വർധിച്ച് 739,406 ഒമാനി പൗരൻമാരാണ് അതിഥികളായെത്തിയത്. ജി.സി.സി സന്ദർശകരും നേരിയ തോതിൽ (0.1 ശതമാനം) വർധിച്ച് 182,408 ആയി. മറ്റ് അറബ് സന്ദർശകരിൽ 12.4 ശതമാനം ഉയർന്ന് 95,586 ആയി. യൂറോപ്യൻ സന്ദർശകർ 4.7 ശതമാനം വർദ്ധിച്ച് 466,827 ഉം ആയി.
അമേരിക്കയിൽൽ നിന്ന് 53,813 ആളുകളാണ് സന്ദർശകരായെത്തിയത്. 4.3 ശതമാനത്തിന്റെ ഉയർച്ചയാണുണ്ടായിരിക്കുന്നത്. ആഫ്രിക്കൻ സന്ദർശകരുടെ എണ്ണം 6.4ശതമാനം വർധിച്ച് 11,108 ആയി.
ഏഷ്യയിൽ നിന്നുള്ള സന്ദർശകരുടെ എണ്ണം 277,627 ആയും ഉയർന്നു. 4.8 ശതമാനത്തിന്റെ വർധനാവണുണ്ടായത്. അതേസമയം, ഓഷ്യാനിയയിൽ നിന്നുള്ള സന്ദർശകരുടെ എണ്ണം 30 ശതമാനം കുറഞ്ഞ് 28,038 ആയി. ആഭ്യന്തര, അന്തർദേശീയ സന്ദർശകരുടെ എണ്ണം ക്രമാനുഗതമായി ഉയരുന്നത് ഒമാന്റെ ഹോസ്പിറ്റാലിറ്റി മേഖലയിലെ തുടർച്ചയായ വളർച്ചയെയാണ് സൂചിപിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

