Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightഒമാനിലെ വിദേശ ജനസംഖ്യ...

ഒമാനിലെ വിദേശ ജനസംഖ്യ 37 ശതമാനമായി കുറഞ്ഞു

text_fields
bookmark_border
ഒമാനിലെ വിദേശ ജനസംഖ്യ 37 ശതമാനമായി കുറഞ്ഞു
cancel

മസ്​കത്ത്​: ഒമാനിലെ വിദേശി ജനസംഖ്യയിൽ കുറവ്​. മൊത്തം ജനസംഖ്യയുടെ 37.10 ശതമാനമാണ്​ വിദേശികളുടെ എണ്ണം. സെപ്​റ്റംബർ നാലു​വരെയുള്ള കണക്കനുസരിച്ച്​ 44.16 ലക്ഷമാണ്​ ഒമാനിലെ ജനസംഖ്യ. ഇതിൽ 16.37 ലക്ഷമാണ്​ വിദേശികളുടെ എണ്ണം. മഹാമാരിയെ തുടർന്നുള്ള വിദേശികളുടെ കൊഴിഞ്ഞുപോക്കി​െൻറ ഫലമായി കഴിഞ്ഞ രണ്ടുവർഷ കാലയളവിനിടയിൽ ഒമാനിലെ മൊത്തം ജനസംഖ്യയിൽ അഞ്ച്​ ശതമാനത്തിലേറെ കുറവാണ്​ ഉണ്ടായതെന്നും ദേശീയ സ്​ഥിതിവിവര കേന്ദ്രത്തി‍െൻറ റിപ്പോർട്ടിൽ പറയുന്നു.

2017ൽ 20 ലക്ഷത്തിനു​ മുകളിൽ അഥവാ മൊത്തം ജനസംഖ്യയുടെ 40 ശതമാനത്തിനു​ മുകളിലായിരുന്നു വിദേശികളുടെ എണ്ണം. തുടർന്നുളള വർഷങ്ങളിൽ വിദേശികളുടെ എണ്ണത്തിൽ ക്രമമായ കുറവ്​ രേഖപ്പെടുത്തുകയായിരുന്നു. ആഗസ്​റ്റ്​​ 21 മുതൽ സെപ്​റ്റംബർ നാലുവരെയുള്ള രണ്ടാഴ്​ച മാത്രം 17912 വിദേശികൾ ഒമാൻ വിട്ടതായും ദേശീയ സ്​ഥിതിവിവര കേന്ദ്രത്തി​െൻറ കണക്കുകൾ വ്യക്​തമാക്കുന്നു. ഏറ്റവും പുതിയ കണക്കു​പ്രകാരം 11.02 ലക്ഷം വിദേശികൾ സ്വകാര്യ മേഖലയിലും 39306 പേർ സർക്കാർ മേഖലയിലുമാണ്​ ജോലിയെടുക്കുന്നത്​​.

വിദേശി തൊഴിലാളികളുടെ കുടുംബാംഗങ്ങളും ആശ്രിതരുമായി 2.41 ലക്ഷം പേരുമുണ്ട്​. മസ്​കത്ത്​ ഗവർണറേറ്റിലാണ്​​ കൂടുതൽ വിദേശ തൊഴിലാളികൾ ഉള്ളത്​. 5.28 ലക്ഷമാണ്​ ഇവിടെ എണ്ണം. യാത്രവിലക്കിനുശേഷം ആളുകൾ തിരിച്ചെത്തുന്നതിനൊപ്പം സമ്പദ്​വ്യവസ്​ഥയിലെ ഉണർവി​െൻറ ഫലമായി കൂടുതൽ തൊഴിലവസരങ്ങളും സൃഷ്​ടിക്കപ്പെടുന്നതോടെ ഒമാനിലെ വിദേശികളുടെ എണ്ണം വർധിക്കുമെന്ന്​ ചൂണ്ടിക്കാണിക്കപ്പെടുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:populationmuscatforeign
News Summary - Oman's foreign population has dropped to 37 percent
Next Story