ഒമാെൻറ എണ്ണയിതര ഉൽപന്നങ്ങളുടെ കയറ്റുമതി ഇടിഞ്ഞു
text_fieldsമസ്കത്ത്: ഒമാനിൽ നിന്നുള്ള എണ്ണയിതര ഉൽപന്നങ്ങളുടെ കയറ്റുമതി കഴിഞ്ഞ വർഷം 13.3 ശതമാനം ഇടിഞ്ഞു. 3.23 ശതകോടി റിയാലിെൻറ കയറ്റുമതിയാണ് നടത്തിയത്. തുടർച്ചയായ രണ്ടു വർഷത്തിനു ശേഷമാണ് കയറ്റുമതിയിൽ ഇടിവുണ്ടാകുന്നതെന്ന് സെൻട്രൽ ബാങ്കിെൻറ ഏറ്റവും പുതിയ റിപ്പോർട്ടിൽ പറയുന്നു.
കെമിക്കൽ അനുബന്ധ വ്യവസായങ്ങളിലെ ഉൽപന്നങ്ങൾ, ധാതു ഉൽപന്നങ്ങൾ, വെങ്കല-അനുബന്ധ ഉൽപന്നങ്ങൾ തുടങ്ങിയവയാണ് എണ്ണയിതര കയറ്റുമതിയിൽ 64.5 ശതമാനവും. 2018നെ അപേക്ഷിച്ച് 17.3 ശതമാനത്തിെൻറ കുറവാണ് ഇൗ വിഭാഗത്തിലുണ്ടായത്. പ്രധാന വ്യാപാര പങ്കാളി രാഷ്ട്രങ്ങളിലേക്കുള്ള കയറ്റുമതിയിലെ കുറവിനൊപ്പം സുഹാർ റിഫൈനറി അറ്റകുറ്റപ്പണിക്കായി അടച്ചതുമാണ് ഇൗ കുറവിന് കാരണമെന്ന് റിപ്പോർട്ടിൽ പറയുന്നു. കഴിഞ്ഞ നാലു വർഷമായി യു.എ.ഇ, സൗദി, ഇന്ത്യ, ചൈന, ഖത്തർ, അമേരിക്ക എന്നീ രാജ്യങ്ങളാണ് ഒമാനി എണ്ണയിതര ഉൽപന്നങ്ങളുടെ ഏറ്റവും വലിയ ഇറക്കുമതിക്കാർ. മുൻവർഷത്തെ അപേക്ഷിച്ച് 11.6 ശതമാനത്തിെൻറ കുറവുണ്ടായെങ്കിലും യു.എ.ഇയിലേക്കു തന്നെയാണ് എണ്ണയിതര ഉൽപന്നങ്ങൾ കൂടുതലായി കയറ്റിയയച്ചതെന്ന് റിപ്പോർട്ട് പറയുന്നു. സൗദി അറേബ്യയിലേക്കുള്ള കയറ്റുമതിയും കുറഞ്ഞു. പുനർ കയറ്റുമതിയിലും കുറവുണ്ടായി. ഇൗ വിഭാഗത്തിൽ ഭക്ഷണ പാനീയങ്ങൾ, പുകയില, അനുബന്ധ ഉൽപന്നങ്ങൾ തുടങ്ങിയവയുടെ റീ എക്സ്പോർട്ടിങ് മാത്രമാണ് വർധിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

