Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightഒമാൻ സാമ്പത്തിക...

ഒമാൻ സാമ്പത്തിക വ്യവസ്ഥ ശക്തി പ്രാപിക്കുന്നു -ലോക ബാങ്ക്

text_fields
bookmark_border
ഒമാൻ സാമ്പത്തിക വ്യവസ്ഥ ശക്തി പ്രാപിക്കുന്നു -ലോക ബാങ്ക്
cancel
Listen to this Article

മ​സ്ക​ത്ത്: 2020 ലെ ​പ്ര​യാ​സ​ക​ര​മാ​യ ഘ​ട്ട​ത്തി​നു​ശേ​ഷം ഒ​മാ​ൻ സാ​മ്പ​ത്തി​ക​വ്യ​വ​സ്ഥ ശ​ക്തി​പ്രാ​പി​ക്കു​ന്ന​താ​യി ലോ​ക ബാ​ങ്ക്. മ​ഹാ​മാ​രി​യു​ടെ ഭീ​ഷ​ണി ഒ​ഴി​ഞ്ഞ​തും എ​ണ്ണ ഉ​ൽ​പാ​ദ​നം വ​ർ​ധി​ച്ച​തും സ​ർ​ക്കാ​റി​ന്‍റെ വി​പു​ല​മാ​യ സാ​മ്പ​ത്തി​ക പ​രി​ഷ്കാ​ര​ങ്ങ​ളു​മാ​ണ് രാ​ജ്യ​ത്തെ പു​രോ​ഗ​തി​യി​ലേ​ക്ക് ന​യി​ക്കു​ന്ന​തെ​ന്ന് ഈ​വ​ർ​ഷം ഏ​പ്രി​ലി​ലെ ജി.​സി.​സി സാ​മ്പ​ത്തി​ക റി​പ്പോ​ർ​ട്ടി​ൽ ലോ​ക ബാ​ങ്ക് വ്യ​ക്ത​മാ​ക്കു​ന്നു. വാ​റ്റ്, 2022 മു​ത​ൽ ചെ​ല​വു​ചു​രു​ക്ക​ൽ പ​രി​ഷ്ക​ര​ണ​ങ്ങ​ൾ കാ​ര​ണം രാ​ജ്യ​ത്തെ ക​മ്മി ബ​ജ​റ്റ് മി​ച്ച ബ​ജ​റ്റി​ലേ​ക്കാ​ണ്​ നീ​ങ്ങു​ന്ന​ത്. മ​ഹാ​മാ​രി​യു​ടെ പാ​ർ​ശ്വ​ഫ​ല​ങ്ങ​ൾ കു​റ​ഞ്ഞ​ത്, എ​ണ്ണ​വി​ല​യി​ലെ വ​ർ​ധ​ന, എ​ണ്ണ ഉ​ൽ​പാ​ദ​നം കൂ​ടി​യ​ത്, എ​ണ്ണ​യി​ത​ര വ​രു​മാ​നം വ​ർ​ധി​ച്ച​ത്, ചെ​ല​വു ചു​രു​ക്കി സാ​മ്പ​ത്തി​ക​മേ​ഖ​ല ശ​ക്തി​പ്പെ​ടു​ത്തി​യ​ത​ട​ക​മു​ള്ള കാ​ര്യ​ങ്ങ​ളാ​ണ് രാ​ജ്യ​ത്തെ സാ​മ്പ​ത്തി​ക പു​രോ​ഗ​തി​യി​ലേ​ക്ക് ന​യി​ക്കു​ന്ന​തെ​ന്ന് ലോ​ക​ബാ​ങ്ക് വി​ല​യി​രു​ത്തു​ന്നു. ക​ഴി​ഞ്ഞ​വ​ർ​ഷം 2.1 ശ​ത​മാ​ന​മാ​യി​രു​ന്നു രാ​ജ്യ​ത്തി​ന്‍റെ സാ​മ്പ​ത്തി​ക വ​ള​ർ​ച്ച. ക​ഴി​ഞ്ഞ വ​ർ​ഷം എ​ണ്ണ​യി​ൽ​നി​ന്നു​ള്ള ആ​ഭ്യ​ന്ത​ര സാ​മ്പ​ത്തി​ക വ​ള​ർ​ച്ച 2.2 ശ​ത​മാ​ന​മാ​യും വ​ർ​ധി​ച്ചി​രു​ന്നു. എ​ണ്ണ​യി​ത​ര മേ​ഖ​ല​ക​ളി​ൽ​നി​ന്നു​ള്ള ആ​ഭ്യ​ന്ത​ര സാ​മ്പ​ത്തി​ക വ​ള​ർ​ച്ച​യും ര​ണ്ടു​ശ​ത​മാ​നം കൂ​ടി​യി​രു​ന്നു. വാ​ക്സി​നേ​ഷ​ൻ കാ​ര​ണം രാ​ജ്യ​ത്തി​ലെ വി​നോ​ദ​സ​ഞ്ചാ​രം, ചി​ല്ല​റ വ്യാ​പാ​ര മേ​ഖ​ല തു​ട​ങ്ങി​യ​വ​യി​ൽ വ​ള​ർ​ച്ച​യു​ണ്ടാ​യി. 2020 ലു​ണ്ടാ​യ പ​ണ​പ്പെ​രു​പ്പം കു​റ​യാ​നും പ​രി​ഷ്ക​ര​ണ​ങ്ങ​ൾ വ​ഴി​യൊ​രു​ക്കി.

ക്ര​മേ​ണ സാ​മ്പ​ത്തി​ക​മേ​ഖ​ല കൂ​ടു​ത​ൽ ശ​ക്തി​പ്പെ​ടു​മെ​ന്നാ​ണ് പ്ര​തീ​ക്ഷി​ക്കു​ന്ന​ത്. ഉ​യ​ർ​ന്ന എ​ണ്ണ​വി​ല​യും എ​ണ്ണ, പ്ര​കൃ​തി വാ​ത​ക​ങ്ങ​ളു​ടെ ഉ​ൽ​പാ​ദ​ന വ​ർ​ധ​ന​വും സാ​മ്പ​ത്തി​ക മേ​ഖ​ല​ക്ക് അ​നു​ഗ്ര​ഹ​മാ​വും. ഈ ​മേ​ഖ​ല​യി​ൽ ഈ​വ​ർ​ഷം അ​ഞ്ചു ശ​ത​മാ​നം വ​ള​ർ​ച്ച​യാ​ണ് പ്ര​തീ​ക്ഷി​ക്കു​ന്ന​ത്. ഗ​സീ​ർ, ഖ​സ്സാ​ൻ എ​ന്നി​വി​ട​ങ്ങ​ളി​ൽ എ​ണ്ണ, പ്ര​കൃ​തി വാ​ത​ക​ങ്ങ​ളു​ടെ ഉ​ൽ​പാ​ദ​നം ആ​രം​ഭി​ച്ച​ത് എ​ണ്ണ ഉ​ൽ​പാ​ദ​നം വ​ർ​ധി​ക്കാ​ൻ കാ​ര​ണ​മാ​വും. എ​ണ്ണ​യി​ത​ര ഇ​ന​ത്തി​ൽ ര​ണ്ടു ശ​ത​മാ​നം വ​ർ​ധ​ന​യാ​ണ് പ്ര​തീ​ക്ഷി​ക്കു​ന്ന​ത്. അ​ടു​ത്ത ര​ണ്ടു​വ​ർ​ഷ​ത്തി​ൽ ഇ​ട​ത്ത​രം മേ​ഖ​ല​ക​ളി​ൽ 2.7 ശ​ത​മാ​നം വ​ള​ർ​ച്ച​യാ​ണ് ല​ക്ഷ്യ​മി​ടു​ന്ന​ത്. അ​ടു​ത്ത ര​ണ്ടു​വ​ർ​ഷ എ​ണ്ണ പ്ര​കൃ​തി​വാ​ത​ക​ങ്ങ​ളി​ൽ നി​ന്നു​ള്ള​താ​യി​രി​ക്കും രാ​ജ്യ​ത്തി​ന്റെ ഏ​റ്റ​വും വ​ലി​യ വ​രു​മാ​ന​മെ​ന്നും റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:World BankOman's economy
News Summary - Oman's economy strengthens - World Bank
Next Story