ഗ്രാൻഡ് ഈജിപ്ഷ്യൻ മ്യൂസിയം ഉദ്ഘാടന ചടങ്ങിൽ ഒമാൻ സാംസ്കാരിക മന്ത്രിയും
text_fieldsഗ്രാൻഡ് ഈജിപ്ഷ്യൻ മ്യൂസിയം ഉദ്ഘാടന ചടങ്ങിൽ ഒമാൻ സാംസ്കാരിക, കായിക യുവജന
മന്ത്രി സയ്യിദ് ദീ യസിൻ ബിൻ ഹൈതം അൽ സഈദ് പങ്കെടുത്തപ്പോൾ
മസ്കത്ത്: ഗ്രാൻഡ് ഈജിപ്ഷ്യൻ മ്യൂസിയം ഉദ്ഘാടന ചടങ്ങിൽ ഒമാനെ പ്രതിനിധീകരിച്ച് സാംസ്കാരിക, കായിക യുവജന മന്ത്രി സയ്യിദ് ദീ യസിൻ ബിൻ ഹൈതം അൽ സഈദ്. കെയ്റോയിൽ വെള്ളിയാഴ്ചനടന്ന ചടങ്ങിൽ സുൽത്താൻ ഹൈതം ബിൻ താരിഖിന്റെ പ്രതിനിധിയായി ചടങ്ങിൽ പങ്കെടുത്ത സയ്യിദ് ദീ യസിന് ഊഷ്മള വരവേൽപ്പാണ് ഈജിപ്ഷ്യൻ അധികൃതർ നൽകിയത്. ഈജിപ്ത് പ്രസിഡന്റ് അബ്ദുൽ ഫത്താഹ് എൽ-സിസിയും പ്രഥമ വനിത എന്റിസാർ എൽ സിസിയും മുതിർന്ന ഈജിപ്ഷ്യൻ ഉദ്യോഗസ്ഥരും അദ്ദേഹത്തെ സ്വീകരിച്ചു.
ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട സാംസ്കാരിക, പുരാവസ്തു കേന്ദ്രങ്ങളിലൊന്നായ ഈജിപ്തിനെ പ്രദർശിപ്പിക്കുന്ന ഗ്രാൻഡ് ഈജിപ്ഷ്യൻ മ്യൂസിയത്തിന്റെ ഉദ്ഘാടനം രാജ്യത്തിന് ചരിത്ര നിമിഷമാണ്. ഏഴ് സഹസ്രാബ്ദങ്ങളുടെ ചരിത്രം പറയുന്ന 100,000 പുരാവസ്തുക്കൾ പ്രദർശിപ്പിക്കുന്നുണ്ട്. ഈജിപ്ഷ്യൻ രാജാവായ ടുട്ടൻഖാമന്റെ ശവകുടീരം പ്രദർശിച്ചിപ്പിട്ടുണ്ടെന്നതും പ്രത്യേകതയാണ്.
3300 വർഷം പഴക്കമുള്ള ടുട്ടൻഖാമൻ രാജാവിന്റെ ശ്മശാന അറ 1922 ൽ ബ്രിട്ടീഷ് പുരാവസ്തു ഗവേഷകനായ ഹോവാർഡ് കാർട്ടർ കണ്ടെത്തിയ ശേഷം ആദ്യമായാണ് പ്രദർശിപ്പിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

