Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightഒ​മാ​െൻറ ബ​ജ​റ്റ്...

ഒ​മാ​െൻറ ബ​ജ​റ്റ് ക​മ്മി 58.5 ശ​ത​മാ​നം വ​ർ​ധി​ച്ചു

text_fields
bookmark_border
ഒ​മാ​െൻറ ബ​ജ​റ്റ് ക​മ്മി  58.5 ശ​ത​മാ​നം വ​ർ​ധി​ച്ചു
cancel

മ​സ്ക​ത്ത്: ഒ​മാ​െൻറ ബ​ജ​റ്റ്​ ക​മ്മി ഉ​യ​രു​ന്നു. ക​ഴി​ഞ്ഞ വ​ർ​ഷം മൂ​ന്നാം പാ​ദ​ത്തി​ൽ 2.4 ശ​ത​കോ​ടി റി​യാ​ലാ​ണ്​ ക​മ്മി. 2019ലെ ​മൂ​ന്നാം പാ​ദ​ത്തെ അ​പേ​ക്ഷി​ച്ച്​ 58.5 ശ​ത​മാ​ന​ത്തി​െൻറ വ​ർ​ധ​ന​യാ​ണ്​ ബ​ജ​റ്റ്​ ക​മ്മി​യി​ലു​ണ്ടാ​യ​ത്. വി​പ​ണി​വി​ല അ​ടി​സ്​​ഥാ​ന​മാ​ക്കി​യു​ള്ള മൊ​ത്ത ആ​ഭ്യ​ന്ത​ര ഉ​ൽ​​പാ​ദ​ന​ത്തി​െൻറ 13.5 ശ​ത​മാ​ന​മാ​ണ്​ ബ​ജ​റ്റ്​ ക​മ്മി​യെ​ന്ന്​ ദേ​ശീ​യ സ്​​ഥി​തി​വി​വ​ര കേ​ന്ദ്ര​ത്തി​െൻറ റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്നു.

പൊ​തു​വ​രു​മാ​നം 24.4 ശ​ത​മാ​നം കു​റ​ഞ്ഞ്​ ആ​റ്​ ശ​ത​കോ​ടി റി​യാ​ൽ ആ​യി. പൊ​തു​ചെ​ല​വാ​ക​െ​ട്ട 10.9 ശ​ത​മാ​നം കു​റ​ഞ്ഞ്​ 8.5 ശ​ത​കോ​ടി റി​യാ​ൽ ആ​യി. വി​പ​ണി വി​ല അ​ടി​സ്​​ഥാ​ന​മാ​ക്കി​യു​ള്ള മൊ​ത്ത ആ​ഭ്യ​ന്ത​ര ഉ​ൽ​​പാ​ദ​ന​ത്തി​ലും കു​റ​വു​ണ്ട്. 2019 മൂ​ന്നാം പാ​ദ​ത്തി​ൽ 21.8 ശ​ത​കോ​ടി റി​യാ​ൽ ആ​യി​രു​ന്ന​ത്​ ക​ഴി​ഞ്ഞ വ​ർ​ഷം 18.2 ശ​ത​കോ​ടി​യാ​യാ​ണ്​ കു​റ​ഞ്ഞ​ത്. എ​ണ്ണ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട മേ​ഖ​ല​യി​ൽ​നി​ന്നു​ള്ള വ​രു​മാ​ന കു​റ​വാ​ണ് ഇ​തി​ന് പ്ര​ധാ​ന കാ​ര​ണം. 5.8 ശ​ത​കോ​ടി റി​യാ​ലാ​യാ​ണ്​ വ​രു​മാ​നം കു​റ​ഞ്ഞ​ത്.

അ​സം​സ്​​കൃ​ത എ​ണ്ണ​യി​ൽ​നി​ന്നും പ്ര​കൃ​തി വാ​ത​ക​ത്തി​ൽ​നി​ന്നു​മു​ള്ള വ​രു​മാ​ന​ത്തി​ൽ കു​റ​വു​ണ്ട്. എ​ണ്ണ​യി​ത​ര മേ​ഖ​ല​യി​ൽ​നി​ന്നു​ള്ള വ​രു​മാ​നം 12.4 ശ​ത​മാ​നം കു​റ​ഞ്ഞ്​ 13.2 ശ​ത​കോ​ടി റി​യാ​ലാ​യി. വ്യ​വ​സാ​യ രം​ഗ​ത്തും സേ​വ​ന​മേ​ഖ​ല​യി​ലും ക​ഴി​ഞ്ഞ വ​ർ​ഷം യ​ഥാ​ക്ര​മം 19.8 ശ​ത​മാ​ന​ത്തി​െൻറ​യും 10.6 ശ​ത​മാ​ന​ത്തി​െൻറ​യും കു​റ​വു​ണ്ടാ​യ​പ്പോ​ൾ കാ​ർ​ഷി​ക മ​ത്സ്യ വി​ഭ​വ മേ​ഖ​ല​യി​ൽ 9.8 ശ​ത​മാ​ന​ത്തി​െൻറ വ​ള​ർ​ച്ച ദൃ​ശ്യ​മാ​ണ്. വി​ദേ​ശ​ത്തേ​ക്കു​ള്ള ക​യ​റ്റു​മ​തി​യി​ൽ 21.5 ശ​ത​മാ​ന​ത്തി​െൻറ​യും ഇ​റ​ക്കു​മ​തി​യി​ൽ 11 ശ​ത​മാ​ന​ത്തി​െൻറ​യും കു​റ​വു​മു​ണ്ടാ​യ​താ​യി ദേ​ശീ​യ സ്​​ഥി​തി​വി​വ​ര​കേ​ന്ദ്രം റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:oman budgetdeficit
Next Story