ഒമാനി യുവജന ദിനം: ആശംസകളുമായി യുവജന മന്ത്രി
text_fieldsസയ്യിദ് ദീ യസിൻ ബിൻ ഹൈതം അൽ സഈദ്
മസ്കത്ത്: ഒമാനി യുവജന ദിനത്തിൽ രാജ്യത്തെ യുവതക്ക് ആശംസകളുമായി സാംസ്കാരിക, കായിക, യുവജന മന്ത്രി എച്ച്.എച്ച്. സയ്യിദ് ദീ യസിൻ ബിൻ ഹൈതം അൽ സഈദ്. രാഷ്ട്രങ്ങൾ കെട്ടിപ്പടുക്കുന്നതിൽ യുവാക്കൾ ഏറ്റെടുക്കുന്ന പങ്കിനെക്കുറിച്ച് ഒമാനി യുവജന ദിനത്തിൽ അദ്ദേഹം നടത്തിയ പ്രസംഗത്തിൽ പറഞ്ഞു. അർപ്പണബോധത്തോടെയും ആത്മാർഥതയോടെയും തങ്ങളുടെ ഉത്തരവാദിത്തങ്ങൾ നിർവഹിച്ച യുവാക്കളാണ് ഒമാൻ കെട്ടിപ്പടുത്തതെന്ന് ദീ യസിൻ ചൂണ്ടിക്കാട്ടി.
വികസന പ്രക്രിയയെ സാമൂഹികമായും സാമ്പത്തികമായും വർധിപ്പിക്കാൻ അവർ തങ്ങളുടെ മുഴുവൻ കഴിവുകളും ഊർജവും ഉപയോഗിച്ചു. വിവിധ മേഖലകളിൽ, പ്രത്യേകിച്ച് സാംസ്കാരിക, കായിക മേഖലകളിൽ, പ്രാദേശികവും ആഗോളവുമായ രംഗങ്ങളിൽ ഒമാനി യുവാക്കളുടെ ശ്രദ്ധേയമായ നേട്ടങ്ങളെ അഭിനന്ദിക്കുന്നതിൽ സന്തോഷമുണ്ട്. യുവാക്കൾ അവരുടെ കാഴ്ചപ്പാടോടെ, കാലത്തിന്റെ വെല്ലുവിളികൾക്ക് മുന്നിൽ ഉറച്ചുനിൽക്കുന്നുണ്ടെന്ന് സയ്യിദ് ദി യസിൻ പറഞ്ഞു.
യുവാക്കൾ ഇപ്പോൾ ഫലസ്തീൻ ജനതയോട് ഐക്യദാർഢ്യം പ്രകടിപ്പിക്കുകയും അവരുടെ കഷ്ടപ്പാടുകൾ പങ്കിടുകയും ചെയ്യുന്നു. തങ്ങളുടെ അധിനിവേശ ഭൂമിയിൽ സുരക്ഷിതത്വവും സ്ഥിരതയും കൈവരിക്കാൻ ഇപ്പോഴും ആഗ്രഹിക്കുന്ന ഫലസ്തീനിലെ യുവാക്കൾക്കൊപ്പം അവർ നിൽക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

