ഒമാനി അധ്യാപകദിനം; ഫെബ്രുവരി 26ന് അവധി
text_fieldsമസ്കത്ത്: 2025-26 അധ്യയന വർഷത്തിലെ ഒമാനല അധ്യാപക ദിന അവധി പ്രഖ്യാപിച്ചു. ഫെബ്രുവരി 26 ന് ഒമാനിലെ എല്ലാ സർക്കാർ-സ്വകാര്യ സ്കൂളുകൾ സ്ഥാപനങ്ങൾക്കും ഔദ്യോഗിക അവധിയായിരിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രാലയ ഉത്തരവ് (നമ്പർ 16/2026) പുറപ്പെടുവിച്ചു.
എല്ലാവർഷവും ഫെബ്രുവരി 24നാണ് ഒമാനി അധ്യാപകദിനം ആചരിക്കുന്നത്. രാജ്യത്തിന്റെ വിദ്യാഭ്യാസ രംഗത്ത് അധ്യാപകർ വഹിക്കുന്ന നിർണായക പങ്കിനെ ആദരിക്കുന്നതിനായാണ് ദിനാചരണം സംഘടിപ്പിക്കുന്നത്.
ഫെബ്രുവരി 24 ചൊവ്വാഴ്ചയായതിനാൽ, വാരാന്ത്യ അവധി കൂടി കണക്കലെടുത്താണ് 26ന് അവധി പ്രഖ്യാപിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

