ഷോർട്ട് ഫിലിം ഫെസ്റ്റിവലിന് തുടക്കം
text_fieldsഒമാൻ സൊസൈറ്റി ഫോർ ഫിലിംസ് ആൻഡ് തിയറ്റർ സംഘടിപ്പിക്കുന്ന ഷോർട്ട് ഫിലിം ഫെസ്റ്റിവലിെൻറ ഉദ്ഘാടന ചടങ്ങിൽനിന്ന്
മസ്കത്ത്: ഒമാൻ സൊസൈറ്റി ഫോർ ഫിലിംസ് ആൻഡ് തിയറ്റർ സംഘടിപ്പിക്കുന്ന പ്രഥമ ഷോർട്ട് ഫിലിം ഫെസ്റ്റിവലിന് തുടക്കമായി. ഇൻഫർമേഷൻ മന്ത്രാലയം അണ്ടർ സെക്രട്ടറി അലി ബിൻ ഖൽഫാൻ അൽ ജാബ്രി ഉദ്ഘാടനം ചെയ്തു. ഡിസംബർ 23വരെ നടക്കുന്ന മേളയിൽ എല്ലാ ദിവസവും വൈകീട്ട് ഏഴു മുതൽ ഒമ്പതുവരെ പ്രാദേശികമായി നിർമിച്ച 27 ചിത്രങ്ങൾ പ്രദർശിപ്പിക്കും. പ്രാദേശിക കലാകാരന്മാരിൽനിന്ന് മികച്ച പ്രതികരണമാണ് ലഭിച്ചതെന്ന് ഒമാനി ഷോർട്ട് ഫിലിം ഫെസ്റ്റിവൽ ഡയറക്ടർ ഡോ. സെയ്ഫ് നാസർ അൽ മവാലി പറഞ്ഞു. ലഭിച്ച നൂറുകണക്കിന് എൻട്രികളിൽനിന്ന് 27 സിനിമകൾ ഷോർട്ട്ലിസ്റ്റ് ചെയ്തു. രാജ്യത്ത് സിനിമ വളരുകയാണെന്നതിെൻറ വ്യക്തമായ സൂചനയാണ് സംവിധായകരിൽ നിന്നും അഭിനേതാക്കളിൽനിന്നും സാങ്കേതിക വിദഗ്ധരിൽനിന്നുമുള്ള പ്രതികരണം സൂചിപ്പിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

