ഒമാനി-സൗദി സൈനികാഭ്യാസത്തിന് തുടക്കം
text_fieldsസംയുക്ത ഒമാനി-സൗദി സൈനികാഭ്യാസത്തിൽനിന്ന്
മസ്കത്ത്: സൈനിക സഹകരണം ശക്തിപ്പെടുത്തുന്നതിനായി സൗദി അറേബ്യയിൽ ആദ്യത്തെ സംയുക്ത ഒമാനി-സൗദി സൈനികാഭ്യാസത്തിന് തുടക്കമായി.
‘സോളിഡാരിറ്റി-1’ എന്ന പേരിൽ നടക്കുന്ന അഭ്യാസ പ്രകടനത്തിൽ ഒമാനിലെ റോയൽ ആർമിയിലെ ഇൻഫൻട്രി ബ്രിഗേഡിന്റെ (23) ഒമാൻ കോസ്റ്റ് ബറ്റാലിയനിൽനിന്നുള്ള ഒരു സേനയും സൗദി സായുധ സേനയുടെ 20-ാം ബ്രിഗേഡ് ഗ്രൂപ്പിന്റെ രണ്ടാം ബറ്റാലിയനിൽനിന്നുള്ള ഒരു സംഘവുമാണ് ഉൾപ്പെടുന്നത്.
ഡിസംബർ 26 വരെ നീളുന്ന സംയുക്ത അഭ്യാസം ഇരു സേനകളും തമ്മിലുള്ള ഏകോപനം മെച്ചപ്പെടുത്തുന്നതിനും വൈദഗ്ധ്യം കൈമാറ്റം ചെയ്യുന്നതിനുമാണ് രൂപകൽപന ചെയ്തിരിക്കുന്നത്.

