മൂല്യമുള്ള കറന്‍സി; ആഗോളതലത്തിൽ മൂന്നാം സ്ഥാനവുമായി ഒമാൻ റിയാൽ
text_fieldsമസ്കത്ത്: ആഗോളതലത്തിൽ ഏറ്റവും മൂല്യമുള്ള കറന്‍സികളുടെ പട്ടികയില്‍ മൂന്നാം സ്ഥാനവുമായി ഒമാനി റിയാൽ. ഫോര്‍ബ്സ്, ഇന്‍വെസ്റ്റോപീഡിയ തുടങ്ങിയ മാധ്യമങ്ങളുടെ റിപ്പോർട്ടിലാണ് ഇക്കാര്യം പറയുന്നത്. ഒരു റിയാലിന് 2.59 യു.എസ് ഡോളറാണ് നിലവിലെ മൂല്യം. കഴിഞ്ഞ വര്‍ഷം 2.49നും 2.60നും ഇടയിലായിരുന്നു.
കുവൈത്ത് ദിനാറാണ് ലോകത്തിലെ ഏറ്റവും മൂല്യമേറിയ കറന്‍സി. 3.23 യുഎസ് ഡോളറാണ് നിലവില്‍ ഒരു കുവൈത്ത് ദിനാറിന്റെ മൂല്യം. കഴിഞ്ഞ വര്‍ഷം ഇത് 3.12 നും 3.30നും ഇടയിലായിരുന്നു. പട്ടികയില്‍ രണ്ടാമത് ബഹ്റൈന്‍ ദിനാറാണ്. ജോഡന്‍ ദിനാര്‍, ഗിബ്രാള്‍ട്ടര്‍ പൗണ്ട്, ബ്രിട്ടീഷ് പൗണ്ട് എന്നിവയാണ് നാല്, അഞ്ച് ആറ് സ്ഥാനങ്ങളിൽ വരുന്നത് പ്രധാനമായും എണ്ണയെ ആശ്രയിക്കുന്നതാണ് ഒമാന്റെയും കുവൈത്തിന്റെയും ബഹ്റൈന്റെയും സമ്പദ്വ്യവസ്ഥ.
ആഭ്യന്തര സാമ്പത്തിക വളർച്ച, രാജ്യത്തിന്റെ മൊത്തത്തിലുള്ള സാമ്പത്തിക സ്ഥിരത, പണപ്പെരുപ്പ നിരക്ക്, വിദേശ വിനിമയ വിപണിയിലെ വിതരണ-ഡിമാൻഡ് അനുപാതം, സെൻട്രൽ ബാങ്ക് നടപ്പിലാക്കിയ നയങ്ങൾ, തുടങ്ങിയ നിരവധി ഘടകങ്ങളെ അടിസ്ഥാനമാക്കിയാണ് കറൻസിയുടെ മൂല്യം അളക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

