ഒമാനിൽ വാണിജ്യ സ്ഥാപനം തകർത്ത് മോഷണം നടത്തിയ സ്വദേശി അറസ്റ്റിൽ
text_fieldsമസ്കത്ത്: ആമിറാത്തിൽ രാത്രിയിൽ വാണിജ്യ സ്ഥാപനത്തിന്റെ പൂട്ട് തകർത്ത് കവർച്ച നടത്തിയ സ്വദേശി പൗരനെ റോയൽ ഒമാൻ പൊലീസ് (ആർ.ഒ.പി) അറസ്റ്റ് ചെയ്തു. ആർ.ഒ.പിയുടെ ഡയറക്ടറേറ്റ് ജനറൽ ഓഫ് ഇൻക്വയറീസ് ആൻഡ് ക്രിമിനൽ ഇൻവെസ്റ്റിഗേഷൻസ് വിഭാഗമാണ് പ്രതിയെ പിടികൂടിയത്. ഇയാൾക്കെതിരെയുള്ള നിയമനടപടികൾ പൂർത്തിയാക്കി കേസ് ബന്ധപ്പെട്ട അന്വേഷണ വിഭാഗത്തിന് കൈമാറിയതായി പൊലീസ് അറിയിച്ചു.
ഈ സംഭവത്തിന്റെ പശ്ചാത്തലത്തിൽ, ബിസിനസ് സ്ഥാപനങ്ങളുടെ ഉടമകൾ സുരക്ഷാ മുൻകരുതലുകൾ ശക്തമാക്കണമെന്ന് ആർ.ഒ.പി കർശന നിർദേശം നൽകി. എല്ലാ വാണിജ്യ സ്ഥാപനങ്ങളിലും ഓഫിസുകളിലും നിർബന്ധമായും സിസിടിവി സുരക്ഷാ ക്യാമറകളും അലാറം സംവിധാനങ്ങളും സ്ഥാപിക്കുക, രാത്രികാലങ്ങളിൽ സ്ഥാപനങ്ങളിലും ഓഫിസുകളിലും വലിയ തുക പണമായി സൂക്ഷിക്കുന്നത് പൂർണമായും ഒഴിവാക്കുക തുടങ്ങിയ മുൻകരുതലുകൾ മോഷണ സാധ്യതകൾ കുറക്കാൻ സഹായിക്കുമെന്ന് ആർ.ഒ.പി ഓർമിപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

