ഒമാനി പൗരപ്രമുഖൻ സൂറിൽ നിര്യാതനായി
text_fieldsഅലി സാലം സഈദ് അൽ റസൈഖി
സൂർ: സൂറിലെ പൗരപ്രമുഖനും വാണിജ്യ വ്യവസായ രംഗത്തെ അതികായനുമായിരുന്ന അലി സാലം സഈദ് അൽ റസൈഖി (76) നിര്യാതനായി. ഇന്ത്യക്കാരെ, വിശിഷ്യ മലയാളികളുമായി ആത്മബന്ധം പുലർത്തിയിരുന്നു വ്യക്തികൂടിയായിരുന്നു. സൗകര്യങ്ങൾ ഒന്നുമില്ലാത്ത ആദ്യകാലങ്ങളിൽ ഉരുവിൽ വാണിജ്യാവശ്യങ്ങൾക്കായി നിരവധി തവണ ഇന്ത്യയുൾപ്പെടെ വിവിധ രാജ്യങ്ങൾ സന്ദർശിച്ചിട്ടുണ്ട്. ഒമാനിലെ മലയാളി കൂട്ടായ്മകളുടെ നേതൃത്വത്തിലുള്ള ഏറ്റവും വലുതും പഴയതുമായ മസ്കത്ത് ഗാലയിലെ അൽ റസൈഖി ഈദ് ഗാഹ് ഇദ്ദേഹത്തിന്റെ കൂടി ഉടമസ്ഥതയിലുള്ളതാണ്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

