ഒമാനി കുന്തിരിക്ക എക്സിബിഷന് ജനീവയിൽ തുടക്കം
text_fieldsജനീവയിൽ നടക്കുന്ന ഒമാനി ഫ്രാങ്കിൻസെൻസ്
എക്സിബിഷന്റെ ഉദ്ഘാടന ചടങ്ങിൽനിന്ന്
മസ്കത്ത്: ഒമാനി കുന്തിരിക്ക എക്സിബിഷന് ജനീവയിൽ തുടക്കമായി. വാണിജ്യ വ്യവസായ മന്ത്രാലയം അണ്ടർ സെക്രട്ടറി ഡോ. സാലിഹ് ബിൻ സഈദ് മൂസന്റെ മേൽനോട്ടത്തിൽ എക്സിബിഷന്റെ ഉദ്ഘാടനം നടന്നു.
കുന്തിരിക്കം ഉൽപാദിപ്പിക്കുകയും അതിന്റെ ഉൽപന്നങ്ങൾ വിപണനം ചെയ്യുകയും ചെയ്യുന്ന സ്ഥാപനങ്ങളെ പിന്തുണക്കുക, അംഗരാജ്യങ്ങളെ പരസ്പരം പരിചയപ്പെടുത്തുന്നതിനും അവ തമ്മിലുള്ള ആശയവിനിമയം മെച്ചപ്പെടുത്തുന്നതിനുമായി ലോക ബൗദ്ധിക സ്വത്തവകാശ സംഘടന (ഡബ്ല്യു.ഐ.പി.ഒ) സംഘടിപ്പിക്കുന്ന പ്രവർത്തനങ്ങളുടെ ഭാഗമാണ് പ്രദർശനം.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

