ഒമാൻ-കൊറിയൻ സൈനിക സംഗീത ഷോ ഇന്ന് ഖുറം നാച്ച്വറൽ പാർക്കിൽ
text_fieldsമസ്കത്ത്: സൈനിക, സാംസ്കാരിക പങ്കാളിത്തം ആഘോഷിക്കുന്നതിന്റെ ഭാഗമായി ഒമാൻ-കൊറിയൻ സൈനിക സംഗീത ഷോ ഞായറാഴ്ച മസ്കത്തിലെ ഖുറം നാച്ച്വറൽ പാർക്ക് തിയറ്ററിൽ നടക്കും. വൈകീട്ട് അഞ്ച് മണിക്കാണ് പരിപാടി തുടങ്ങുക. പ്രവേശനം സൗജന്യമാണ്. ആദ്യം വരുന്നവർക്ക് ആദ്യം എന്ന അടിസ്ഥാനത്തിലായിരിക്കും പ്രവേശനം.
വൈകീട്ട് 4:30 മുതൽ പൊതുജനങ്ങൾക്കായി തിയറ്റർ തുറന്നുകൊടുക്കും.
ഏകദേശം 4,000 പേരെ ഉൾക്കൊള്ളാനുള്ള ശേഷിയാണ് തിയറ്ററിനുള്ളത്. ഒമാനും കൊറിയയും തമ്മിലുള്ള ശക്തമായ പങ്കാളിത്തത്തിന്റെയും വളർന്നുവരുന്ന സഹകരണത്തിന്റെയും ഭാഗമായാണ് സൈനിക സംഗീത പരിപാടി.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

