ഒമാനി-ഇന്ത്യൻ ബിസിനസ് ഫോറം ഇന്ന്
text_fieldsമസ്കത്ത്: ഒമാനും ഇന്ത്യയും തമ്മിലുള്ള സാമ്പത്തിക സഹകരണം വർധിപ്പിക്കുന്നതിനായി ഒമാൻ ചേംബർ ഓഫ് കോമേഴ്സ് ആൻഡ് ഇൻഡസ്ട്രി ഞായറാഴ്ച മസ്കത്തിൽ ഒമാനി-ഇന്ത്യൻ ബിസിനസ് ഫോറം സംഘടിപ്പിക്കും. പുനരുപയോഗ ഊർജം, ഹൈഡ്രജൻ, റിയൽ എസ്റ്റേറ്റ് വികസനം, ഭാവി നഗരങ്ങൾ, ഭക്ഷ്യസുരക്ഷ, ടൂറിസം എന്നിവയുൾപ്പെടെയുള്ള സുപ്രധാന മേഖലകളിലാണ് ഫോറം ശ്രദ്ധ കേന്ദ്രീകരിക്കുക.
ലക്ഷ്യമിട്ട മേഖലകളിലെ സംയുക്ത നിക്ഷേപ അവസരങ്ങൾ എടുത്തുകാണിക്കുന്ന ചർച്ച സെഷനുകളും, വിജയകരമായ ഉഭയകക്ഷി നിക്ഷേപ മാതൃകകളും വിശകലനം ചെയ്യും.
സാമ്പത്തിക ബന്ധങ്ങൾ ശക്തിപ്പെടുത്തുന്നതിനും പരസ്പര വികസനത്തിനുള്ള വാഗ്ദാനമായ അവസരങ്ങളിൽ നിക്ഷേപിക്കുന്നതിനുമുള്ള കാര്യങ്ങളിലും ചർച്ച നടക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

