ഒമാനി തേൻവിപണിക്ക് തുടക്കമായി
text_fieldsമസ്കത്ത്: പത്താമത് ഒമാനി ഹണി മാർക്കറ്റിന് തുടക്കമായി. മസ്കത്ത് ഗ്രാൻഡ് മാളിൽ കാർഷിക-ഫിഷറീസ് മന്ത്രാലയം അണ്ടർ സെക്രട്ടറി ഡോ. അഹമ്മദ് ബിൻ നാസർ അൽ ബക്രി ഹണി മാർക്കറ്റിെൻറ ഉദ്ഘാടനം നിർവഹിച്ചു.
തനത് ഒമാനി തേനിനെ ഉപഭോക്താക്കൾക്ക് പരിചയപ്പെടുത്തുന്നതിന് ഒപ്പം വിപണിയും ലക്ഷ്യമിട്ട് കാർഷിക-ഫിഷറീസ് മന്ത്രാലയത്തിെൻറ നേതൃത്വത്തിലാണ് പ്രദർശനം സംഘടിപ്പിക്കുന്നത്. ഒമാെൻറ വിവിധ ഭാഗങ്ങളിൽനിന്നുള്ള 40 തേനീച്ച വളർത്തുകാർ പ്രദർശനത്തിൽ പെങ്കടുക്കുന്നുണ്ട്.
നിലവാരമുള്ള ഉൽപന്നങ്ങളാണ് ഹണി മാർക്കറ്റിൽ ഉപഭോക്താക്കൾക്ക് ലഭിക്കുക. ഇതിൽ പെങ്കടുക്കാൻ താൽപര്യമുള്ളവരിൽനിന്നുള്ള തേൻ സാമ്പിളുകൾ നേരത്തേ മന്ത്രാലയത്തിെൻറ കീഴിലുള്ള ലേബാറട്ടറികളിൽ പരിശോധിച്ചാണ് ഗുണനിലവാരം ഉറപ്പാക്കിയത്. തുടർന്ന് പ്രത്യേക കണ്ടെയിനറുകളിലാക്കി മന്ത്രാലയത്തിന് കീഴിലുള്ള പ്രത്യേക വെയർഹൗസുകളിൽ സൂക്ഷിച്ച തേനാണ് ഹണി മാർക്കറ്റിൽ എത്തിച്ചിരിക്കുന്നത്. പർവത പ്രദേശങ്ങൾ, സമതലങ്ങൾ, തീരപ്രദേശങ്ങൾ, മരുഭൂ മേഖലകൾ എന്നിവിടങ്ങളിൽ ഉൽപാദിപ്പിച്ച തനത് ഒമാനി തേൻ ഹണി മാർക്കറ്റിൽ ഉപഭോക്താക്കൾക്ക് ലഭ്യമാകുമെന്ന് അധികൃതർ അറിയിച്ചു.
അൽ ബാത്തിന ഫ്ലവേഴ്സ് ഹണി, വചേലിയ ടോർട്ടില്ലസ് ഹണി തുടങ്ങിയവ ഇതിൽ ചിലതാണ്. പുതിയ വിപണി സാധ്യതക്ക് ഒപ്പം പുതുതലമുറക്ക് തേനീച്ച വളർത്തലിനെ കുറിച്ച് മനസ്സിലാക്കുന്നതിനുള്ള അവസരമാണ് ഹണി മാർക്കറ്റ് നൽകുന്നതെന്നും കാർഷിക മന്ത്രാലയം വക്താവ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
