Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightസമുദ്ര സുരക്ഷയും...

സമുദ്ര സുരക്ഷയും പ്രാദേശിക സമാധാനവും; യു.എൻ സെക്രട്ടറി ജനറലുമായി ചർച്ച നടത്തി ഒമാൻ വിദേശകാര്യമന്ത്രി

text_fields
bookmark_border
സമുദ്ര സുരക്ഷയും പ്രാദേശിക സമാധാനവും; യു.എൻ സെക്രട്ടറി ജനറലുമായി ചർച്ച നടത്തി ഒമാൻ വിദേശകാര്യമന്ത്രി
cancel
camera_alt

ഒമാൻ വിദേശകാര്യമന്ത്രി സയ്യിദ് ബദർ ബിൻ ഹമദ് അൽ ബുസൈദി, ഐക്യരാഷ്ട്രസഭ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ്

മസ്കത്ത്: പശ്ചിമേഷ്യയിലെ നിലവിലെ സാഹചര്യങ്ങളും ആഗോള സുരക്ഷാ വെല്ലുവിളികളും വിലയിരുത്തുന്നതിനായി ഒമാൻ വിദേശകാര്യമന്ത്രി സയ്യിദ് ബദർ ബിൻ ഹമദ് അൽ ബുസൈദി ഐക്യരാഷ്ട്രസഭ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസുമായി ടെലിഫോൺ ചർച്ച നടത്തി.

അന്താരാഷ്ട്ര കപ്പൽ പാതകളിലെ സുരക്ഷ ഉറപ്പാക്കുന്നതിനും തടസ്സമില്ലാത്ത ആഗോള വ്യാപാരം നിലനിർത്തുന്നതിനുമായി രാജ്യാന്തര തലത്തിൽ ഇടപെടലുകൾ ശക്തമാക്കേണ്ടതിന്റെ അടിയന്തര ആവശ്യകത ചർച്ചയിൽ ചൂണ്ടിക്കാട്ടി. രാജ്യാന്തര നിയമങ്ങൾ പാലിച്ചുകൊണ്ട് സമുദ്ര ഗതാഗതത്തിന്റെ സ്വാതന്ത്ര്യം സംരക്ഷിക്കണമെന്ന് ഇരുവരും ഊന്നിപ്പറഞ്ഞു.

നിലവിലെ പ്രാദേശിക തർക്കങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന എല്ലാ കക്ഷികളും വിട്ടുവീഴ്ചാ മനോഭാവം കാണിക്കണമെന്ന് ഇരു നേതാക്കളും ആഹ്വാനം ചെയ്തു. പ്രശ്നങ്ങൾക്ക് പ്രായോഗികമായ പരിഹാരങ്ങൾ കണ്ടെത്താൻ നയതന്ത്ര നീക്കങ്ങൾക്കും ചർച്ചകൾക്കുമാണ് മുൻഗണന നൽകേണ്ടതെന്ന് മന്ത്രി സയ്യിദ് ബദർ വ്യക്തമാക്കി. മേഖലയിൽ സമാധാനം പുനഃസ്ഥാപിക്കാൻ ഒമാൻ സ്വീകരിക്കുന്ന നിലപാടുകളെയും മധ്യസ്ഥ ശ്രമങ്ങളെയും യു.എൻ സെക്രട്ടറി ജനറൽ പ്രശംസിച്ചു. യു.എസ്-ഇറാൻ ചർച്ചകളിലെ പുരോഗതിയും ഗാസ, ലെബനൻ എന്നിവിടങ്ങളിലെ സംഘർഷങ്ങൾ ലഘൂകരിക്കാനുള്ള വഴികളും ചർച്ചാവിഷയമായി.

മേഖലയിൽ വെടിനിർത്തൽ നടപ്പാക്കാനും സംഘർഷങ്ങൾ കുറക്കാനുമായി അമേരിക്ക, ബ്രിട്ടൻ, ഇറാൻ, സൗദി അറേബ്യ തുടങ്ങി വിവിധ രാജ്യങ്ങളിലെ വിദേശകാര്യ മന്ത്രിമാരുമായും കഴിഞ്ഞ ദിവസങ്ങളിൽ ഒമാൻ വിദേശകാര്യമന്ത്രി ആശയവിനിമയം നടത്തിയിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:peaceun secretary generalOmani Foreign Ministermaritime securityRegional
News Summary - Omani Foreign Minister holds talks with UN Secretary General on maritime security and regional peace
Next Story