ഐക്യരാഷ്ട്രസഭയിൽ ചരിത്രമെഴുതി ഒമാൻ നയതന്ത്രജ്ഞൻ
text_fieldsഡോ. മുഹമ്മദ് ബിൻ അവദ് അൽ ഹസൻ
മസ്കത്ത്: യു.എൻ സെക്രട്ടറി ജനറലിന്റെ ഇറാഖിലെ പ്രത്യേക ദൂതനായും ഇറാഖിലേക്കുള്ള ഐക്യരാഷ്ട്രസഭയുടെ അസിസ്റ്റൻസ് മിഷന്റെ (യു.എൻ.എ.എം.ഐ) തലവനായും ഐക്യരാഷ്ട്രസഭയിലെ ഒമാന്റെ സ്ഥിരം പ്രതിനിധി ഡോ. മുഹമ്മദ് ബിൻ അവദ് അൽ ഹസനെ നിയമിച്ചു. ഈ നിയമനം ഒമാനി നയതന്ത്രത്തിലെ സുപ്രധാന നാഴികക്കല്ലാണെന്ന് വിദേശകാര്യമന്ത്രാലയം പറഞ്ഞു.
മേഖലയിൽനിന്നുള്ള നയതന്ത്രജ്ഞനെ ആദ്യമായാണ് അഭിമാനകരമായ സ്ഥാനത്തേക്ക് തിരഞ്ഞെടുക്കുന്നത്. ഒമാനി നയതന്ത്രജ്ഞരിൽ അന്താരാഷ്ട്ര സമൂഹം അർപ്പിക്കുന്ന അപാരമായ വിശ്വാസത്തിന്റെയും അവരുടെ അസാധാരണമായ കഴിവുകളുടെയും തെളിവാണ് ഈ നേട്ടമെന്ന് അധികൃതർ പറഞ്ഞു.
യു.എൻ. സെക്യൂരിറ്റി കൗൺസിൽ പ്രമേയം 1500 പ്രകാരം 2003ൽ സ്ഥാപിതമായ ഒരു പ്രത്യേക രാഷ്ട്രീയ ദൗത്യമാണ് യു.എൻ അസിസ്റ്റൻസ് മിഷൻ ഫോർ ഇറാഖ് (യു.എൻ.എ.എം.ഐ). ഇറാഖ് ഗവൺമെൻറിന്റെ അഭ്യർഥന പ്രകാരമാണ് ഇത് സ്ഥാപിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

