68 പേർക്ക് ഒമാൻ പൗരത്വം പുനഃസ്ഥാപിച്ചു
text_fieldsമസ്കത്ത്: സുൽത്താൻ ഹൈതം ബിൻ താരിഖിന്റെ 2026-ലെ രാജകീയ ഉത്തരവ് നമ്പർ 26/2026 പ്രകാരം, 68 പേർക്ക് ഒമാൻ പൗരത്വം പുനഃസ്ഥാപിച്ചു. ആഭ്യന്തര മന്ത്രിയുടെ ശിപാർശയുടെ അടിസ്ഥാനത്തിൽ രാജ്യത്തിന്റെ ദേശീയതാ നിയമ ചട്ടക്കൂട് അനുസരിച്ചാണ് നടപടി. ഞായറാഴ്ച പുറത്തിറങ്ങിയ ഗസറ്റിൽ (ഇഷ്യു നമ്പർ 1636) പൗരത്വം പുനഃസ്ഥാപിച്ചവരടെ പേരു വിവരം ഉൾപ്പെടുത്തി.
2025-ലെ രാജകീയ ഉത്തരവ് നമ്പർ 17/2025 പ്രകാരം പ്രാബല്യത്തിൽ വന്ന ഒമാൻ പൗരത്വ നിയമം അനുസരിച്ച്, ആഭ്യന്തര മന്ത്രിയുടെ ശിപാർശയെ തുടർന്നാണ് പൗരത്വം പുനഃസ്ഥാപിക്കുന്നത്.
നിയമത്തിൽ നിർദ്ദേശിച്ചിരിക്കുന്ന നിബന്ധനകളിൽ നിന്ന് വ്യത്യാസ്തമായി പ്രത്യേക സാഹചര്യങ്ങളിൽ രാജകീയ ഉത്തരവിലൂടെ പൗരത്വം അനുവദിക്കാനോ പുനഃസ്ഥാപിക്കാനോ കഴിയുമെന്ന വ്യവസ്ഥയും ഉൾപ്പെടുത്തിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

