ഒമാനി പൗരത്വം ഇക്കാര്യങ്ങൾ അറിയാം...
text_fieldsമസ്കത്ത്: പുതിയ ഒമാനി പൗരത്വ നിയമം അംഗീകരിച്ച് കഴിഞ്ഞ ദിവസമാണ് സുൽത്താൻ ഹൈതം ബിൻ താരിഖ് രാജകീയ ഉത്തരവ് പുറപ്പെടുവിച്ചത്. പൊതുതാൽപര്യം മുന്‍നിര്‍ത്തിയാണ് പുതിയ നിയമം കൊണ്ടുവന്നിരിക്കുന്നത്. 2014ലെ ഒമാനി പൗരത്വ നിയമവും രാജ്യത്തിന്റെ അടിസ്ഥാന നിയമവും പുനഃപരിശോധിച്ച ശേഷമായിരുന്നു പുതിയ നിയമത്തിന് അംഗീകാരം നൽകിയിരിക്കുന്നത്.
പൗരത്വ വിഷയങ്ങളുമായി ബന്ധപ്പെട്ട അപേക്ഷകള്‍ ആഭ്യന്തര മന്ത്രാലയത്തിലാണ് സമര്‍പ്പിക്കേണ്ടതെന്ന് അനുച്ഛേദം മൂന്നിൽ പറയുന്നു. മന്ത്രാലയം അപേക്ഷകള്‍ പഠിച്ച ശേഷമായിരിക്കും പൗരത്വം അംഗീകരിക്കുക. കാരണങ്ങള്‍ വ്യക്തമാക്കാതെ ഏതൊരു അപേക്ഷയും തള്ളാൻ മന്ത്രാലയത്തിന് അവകാശമുണ്ടാകും.പൗരത്വ വിഷയങ്ങളം അതുമായി ബന്ധപ്പെട്ട തര്‍ക്കങ്ങളും പരിഗണിക്കാന്‍ കോടതികള്‍ക്ക് അധികാരമുണ്ടാകില്ലെന്ന് അനുച്ഛേദം നാലിൽ വ്യക്തമാക്കുന്നു.
മറ്റുകാര്യങ്ങൾ
അനുച്ഛേദം അഞ്ച്: ഒമാനി പൗരത്വത്തോടൊപ്പം മറ്റൊരു പൗരത്വം അനുവദിക്കില്ല.എന്നാൽ ആഭ്യന്തര മന്ത്രിയുടെ ശുപാര്‍ശ പ്രകാരം രാജകീയ ഉത്തരവിലൂടെ ചിലപ്പോൾ ഇരട്ട പൗരത്വം അനുവദിച്ചേക്കും.
അനുച്ഛേദം ആറ്: മറ്റൊരു പൗരത്വം നേടാന്‍ ഒമാനി പൗരത്വം ഒഴിവാക്കുന്നതിനുള്ള അംഗീകാരം ആഭ്യന്തര മന്ത്രിയാണ് കൈക്കൊള്ളുക. പിതാവ് പൗരത്വം ഉപേക്ഷിച്ചാൽ പ്രായപൂര്‍ത്തിയാകാത്തവര്‍ക്ക് ഒമാനി പൗരത്വം നഷ്ടപ്പെടില്ല.
അനുച്ഛേദം ഏഴ്: ആഭ്യന്തര മന്ത്രിയുടെ ശിപാര്‍ശ പ്രകാരം ഒമാനി പൗരത്വം നല്‍കാനും പിന്‍വലിക്കാനും എടുത്തുമാറ്റാനും പുനഃസ്ഥാപിക്കാനും കഴിയും.
അനുച്ചേദം എട്ട്: ഈ നിയമത്തിലെ വ്യവസ്ഥകളും മാനദണ്ഡങ്ങളും ബാധകമാകാതെ തന്നെ, രാജകീയ ഉത്തരവ് പ്രകാരം ഒമാനി പൗരത്വം നല്‍കാനും പുനഃസ്ഥാപിക്കാനും സാധിക്കും.സവിശേഷ സാഹചര്യങ്ങളിലാണ് ഇത് സാധിക്കുക.
അനുച്ഛേദം ഒമ്പത്: ഒമാനി പൗരത്വം ലഭിച്ചതോ പുനഃസ്ഥാപിക്കപ്പെട്ടതോ ആയ ആളുകള്‍ക്ക നിയമങ്ങളും ചട്ടങ്ങളും പ്രകാരമുള്ള പൗരാവകാശങ്ങള്‍ക്ക് അര്‍ഹനായിരിക്കും.
അനുച്ഛേദം പത്ത്: പൗരത്വ വിഷയങ്ങള്‍, അവയുടെ നടപടിക്രമങ്ങള്‍, വ്യവസ്ഥകള്‍ എന്നിവയുമായി ബന്ധപ്പെട്ട അപേക്ഷകള്‍, രേഖകള്‍, സര്‍ട്ടിഫിക്കറ്റുകള്‍ എന്നിവ ചട്ടം വ്യക്തമാക്കുന്നു. ധനമന്ത്രാലയത്തിന്റെ അംഗീകാരത്തിന് ശേഷം ഫീസും ഉണ്ടാകും.
അധ്യായം രണ്ട്: യഥാര്‍ഥ പൗരത്വവും അതിന്റെ വീണ്ടെടുപ്പും
അനുച്ഛേദം 11: ഈ നിയമം പ്രാബല്യത്തിലാകുന്നതിന് മുമ്പ് ഒമാനിലോ വിദേശത്തോ ഒമാനി പിതാവിന് ജനിച്ച ഏതൊരാളും യഥാര്‍ഥ ഒമാനിയാണ്.
അനുച്ഛേദം 12: ഒരാള്‍ യഥാര്‍ഥ ഒമാനിയാകുന്നത് ഈ നിയമത്തിന്റെ താഴെ പറയുന്ന വ്യവസ്ഥകള്‍ പ്രകാരമാണ്:
- ഒമാനി പിതാവിന് ഇവിടെയോ വിദേശത്തോ ജനിച്ച ആള്.
- ഒരു ഒമാനി പിതാവിന് വിദേശത്തോ സുല്‍ത്താനേറ്റിലോ ജനിച്ച ഒരു ചെറുമകന്റെ വല്യുപ്പ ഒമാനി പൗരത്വം അപേക്ഷ പ്രകാരം നേടിയെടുത്തതാണെങ്കില്‍ ചെറുമകന് 50 വയസ്സായാലാണ് സ്വാഭാവിക പൗരത്വം ലഭിക്കുക.
- ഒമാനിയോ അല്ലാത്തതോ ആയ മാതാവിന് ജനിക്കുകയും പിതാവ് യഥാര്‍ഥ ഒമാനിയുമാകുകയും മകന് രാജ്യമില്ലാത്ത സ്ഥിതിയുമാണെങ്കില്‍
അനുച്ഛേദം 13: ഒമാനി പൗരത്വം ഉപേക്ഷിക്കുകയും മറ്റൊരു പൗരത്വം നേടുകയും ചെയ്തയാള്‍ക്ക് ഒമാനി പൗരത്വം പുനഃസ്ഥാപിക്കണമെങ്കിലുള്ള വ്യവസ്ഥകള്‍ താഴെ നല്കുന്നു
- സാധാരണ താമസം സുല്ത്താനേറ്റിലാണെങ്കില്.
- രാജ്യത്തേക്ക് തിരിച്ചുവരികയും ഇവിടെ സ്ഥിരതാമസമാക്കുമെന്ന് രേഖാമൂലം അറിയിക്കുകയും ചെയ്താല്‍
- നല്ല പെരുമാറ്റവും സ്വഭാവവും
- മഹാപാതകത്തിനോ കുറ്റത്തിനോ അന്തിമ പിഴക്ക് നേരത്തേ ശിക്ഷിക്കപ്പെടരുത്
- നിലവിലുള്ള ഏതെങ്കിലും രാജ്യത്തിന്റെ പൗരത്വം ഉപേക്ഷിക്കാനുള്ള ആഗ്രഹം രേഖാമൂലം പ്രഖ്യാപിക്കണം. ഉപേക്ഷിക്കുന്ന പൗരത്വമല്ലാതെ മറ്റൊരു പൗരത്വം ഉണ്ടാകാനും പാടില്ല.
അനുച്ഛേദം 14:പിതാവ് പൗരത്വം ഉപേക്ഷിച്ചതിനെ തുടർന്ന പൗരത്വം നഷ്ടപ്പെടുന്ന കുട്ടികള്‍ക്ക് താഴെ പറയുന്ന വ്യവസ്ഥകള്‍ പ്രകാരം അപേക്ഷിക്കാം
- പിതാവ് യഥാര്‍ഥ ഒമാനി ആയിരിക്കണം
- പ്രായപൂര്‍ത്തിയായി അഞ്ച് വര്‍ഷത്തിനകം അപേക്ഷിക്കണം
- അനുച്ഛേദം 13ല്‍ പറഞ്ഞ വ്യവസ്ഥകള്‍ പാലിക്കണം
- അധ്യായം മൂന്ന്: പൗരത്വം നല്കല്
അനുച്ഛേദം 15
അനുച്ഛേദം 11, 12 എന്നിവ അനുസരിച്ച് താഴെ പറയുന്നയാളെ ഒമാനിയായി കണക്കാക്കും:
- ഈ നിയമത്തിന്റെ വ്യവസ്ഥകള്‍ പ്രകാരം ഒമാനി പൗരത്വം ലഭിച്ച ഏതൊരാളും
- ഒമാനി മാതാവിന് സുല്‍ത്താനേറ്റിലോ വിദേശത്തോ ജനിച്ച ഏതൊരാളും.
- മാതാപിതാക്കള്‍ ആരെന്നറിയാതെ ഒമാനിൽ ജനിച്ച ഏതൊരാളും.
അനുച്ഛേദം 17
ഒരു വിദേശിക്ക് ഒമാനി പൗരത്വത്തിന് അപേക്ഷിക്കാനുള്ള വ്യവസ്ഥകള്‍
- 15 വര്‍ഷത്തില്‍ കുറയാത്ത കാലയളവില്‍ ഒമാനിൽ നിയമവിധേയവും തുടര്‍ച്ചയായതുമായ താമസം ഉണ്ടാകണം. ഒരു വര്‍ഷം 90 ദിവസത്തില്‍ കൂടാത്ത കാലയളവില്‍ രാജ്യത്തിന് പുറത്താണെങ്കിലും തുടര്‍ച്ചയായ താമസം എന്ന വ്യവസ്ഥയെ ബാധിക്കില്ല.
- നല്ലരീതിയിൽ അറബി വായിക്കാനും എഴുതാനും അറിയുക
- നല്ല സ്വഭാവവും നല്ല പെരുമാറ്റവും
- വിശ്വാസവും ആദരവും ഇല്ലാതാക്കുന്ന കുറ്റത്തിനോ മഹാപാതകത്തിനോ അന്തിമ പിഴക്ക് മുമ്പ് ശിക്ഷിക്കപ്പെടാതിരിക്കുക. ഇക്കാര്യത്തില്‍ അദ്ദേഹം ആദരവ് തിരികെ നേടിയാലും ശരി.
- ആരോഗ്യവാനായിരിക്കുക. ചട്ടങ്ങളില്‍ പ്രതിപാദിച്ച പകര്ച്ചവ്യാധികളുണ്ടാകരുത്.
- തന്നെയും ആശ്രയിക്കുന്നവരുടെയും ആവശ്യങ്ങള്‍ നിറവേറുന്ന തരത്തില്‍ മതിയായ നിയമാനുസൃത വരുമാനമുണ്ടാകുക.
- നിലവിലെ പൗരത്വം ഉപേക്ഷിക്കാനുള്ള സന്നദ്ധത രേഖാമൂലം പ്രഖ്യാപിക്കുക. പൗരത്വം ഉപേക്ഷിക്കുന്ന രാജ്യത്തിന്റെയല്ലാതെ മറ്റൊരു പൗരത്വം ഉണ്ടാകാനും പാടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

