Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ലബനാനിൽനിന്ന് മടങ്ങാൻ ഒമാൻ പൗരൻമാരോട് നിർദേശം
text_fieldsbookmark_border
മസ്കത്ത്: മേഖലയിലെ പ്രത്യേക സാഹചര്യം കണക്കിലെടുത്ത് ലബനാനിൽനിന്ന് നാട്ടിലേക്ക് മടങ്ങാൻ പൗരന്മാരോട് ഒമാൻ ആവശ്യപ്പെട്ടു. വരുംദിവസങ്ങളിൽ ലബനാനിലേക്ക് യാത്ര ചെയ്യരുതെന്നും വിദേശകാര്യ മന്ത്രാലയം നിർദേശിച്ചിട്ടുണ്ട്.
ഒമാനി പൗരന്മാരുടെ സുരക്ഷയും ക്ഷേമവും ഉറപ്പാക്കുന്നതിനുള്ള മുൻകരുതൽ നടപടിയുടെ ഭാഗമായാണ് ഇക്കാര്യങ്ങൾ നൽകിയിരിക്കുന്നത്. അടിയന്തര സാഹചര്യമുണ്ടായാൽ ബെയ്റൂത്തിലെ ഒമാൻ എംബസിയുടെ +961 1856555, +961 76 010 037 എന്നീ നമ്പറുകളിൽ ബന്ധപ്പെടണമെന്ന് പൗരൻമാരോട് ഒമാൻ വിദേശകാര്യ മന്ത്രാലയം നിർദേശിച്ചു.
Next Story

