Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഹൈമയിൽ വാഹനാപകടം; സ്വദേശിക്ക് ഗുരുതര പരിക്ക്

text_fields
bookmark_border
ഹൈമയിൽ വാഹനാപകടം; സ്വദേശിക്ക് ഗുരുതര പരിക്ക്
cancel

ഹൈമ: ഒമാനിലെ ഹൈമക്ക് സമീപം റിമ മേഖലയിലുണ്ടായ വാഹനാപകടത്തിൽ സ്വദേശിക്ക് ഗുരുതരമായി പരിക്കേറ്റു. സുൽത്താൻ സഈദ് ബിൻ തൈമൂർ സ്ട്രീറ്റിൽ രണ്ട് വാഹനങ്ങൾ കൂട്ടിയിടിച്ചായിരുന്നു അപകടം. പരിക്കേറ്റയാളെ ഹൈമ ആശുപത്രിയിൽ പ്രാഥമിക ചികിത്സക്ക് ശേഷം വിദഗ്ധ പരിചരണത്തിനായി റോയൽ ഒമാൻ പൊലീസ് എയർ വിംഗിന്റെ എയർ ആംബുലൻസിൽ നിസ്‍വയിലെ ആശുപത്രിയിലേക്ക് മാറ്റി.

അപകടത്തിൽ പരിക്കേറ്റ മറ്റ് അഞ്ച് പേരെ ആർ.ഒ.പി ആംബുലൻസുകളിൽ സമീപത്തെ വിവിധ ആരോഗ്യ കേന്ദ്രങ്ങളിലേക്ക് മാറ്റിയിട്ടുണ്ട്. അപകടസ്ഥലത്ത് അടിയന്തിര രക്ഷാപ്രവർത്തനം നടപ്പിലാക്കുകയും പരിക്കേറ്റവർക്ക് വേഗത്തിൽ വൈദ്യസഹായം ഉറപ്പാക്കുകയും ചെയ്തതായി റോയൽ ഒമാൻ പോലീസ് അറിയിച്ചു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Road accident in Haima; Omani national severely injured
Next Story