Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മേഖലാ സാഹചര്യങ്ങൾ വിലയിരുത്തി ഒമാൻ-ബ്രിട്ടീഷ് വിദേശകാര്യ മന്ത്രിമാർ

text_fields
bookmark_border
മേഖലാ സാഹചര്യങ്ങൾ വിലയിരുത്തി ഒമാൻ-ബ്രിട്ടീഷ് വിദേശകാര്യ മന്ത്രിമാർ
cancel

ലണ്ടൻ: ഒമാൻ വിദേശകാര്യ മന്ത്രി സയ്യിദ് ബദ്ർ ബിൻ ഹമദ് അൽ ബുസൈദി ബ്രിട്ടീഷ് വിദേശകാര്യ മന്ത്രി എഡ് മിലിബാൻഡുമായി ലണ്ടനിൽ കൂടിക്കാഴ്ച നടത്തി. ഒമാൻ ഭരണാധികാരി സുൽത്താൻ ഹൈതമിന്റെ ചരിത്രപരമായ യുകെ ഔദ്യോഗിക സന്ദർശനത്തോടനുബന്ധിച്ചായിരുന്നു ഇരു നേതാക്കളും തമ്മിലുള്ള കൂടിക്കാഴ്ച.

ഒമാൻ-ബ്രിട്ടീഷ് നയതന്ത്ര ബന്ധത്തിന്റെ തന്ത്രപരമായ വശങ്ങൾ കൂടിക്കാഴ്ചയിൽ ഇരുപക്ഷവും വിലയിരുത്തി. ഇരു സൗഹൃദ രാജ്യങ്ങളുടെയും ഭാവി പ്രതീക്ഷകൾക്കനുസൃതമായി നിലവിലുള്ള പങ്കാളിത്തം കൂടുതൽ ശക്തമാക്കുന്നതിനുള്ള വിവിധ മാർഗങ്ങളും ഇരുവരും ചർച്ച ചെയ്തു.

മിഡിൽ ഈസ്റ്റ് മേഖലയിൽ നിലവിലെ ദ്രുതഗതിയിലുള്ള മാറ്റങ്ങളും സുരക്ഷാ സാഹചര്യങ്ങളും യോഗത്തിൽ പ്രധാന ചർച്ചാവിഷയമായി. മേഖലയിലെ വെല്ലുവിളികളെ നേരിടുന്നതിനും സുരക്ഷയുടെയും സ്ഥിരതയുടെയും അടിത്തറ ശക്തമാക്കുന്നതിനും നിരന്തരമായ ചർച്ചകൾ അനിവാര്യമാണെന്ന് ഇരു നേതാക്കളും ഊന്നിപ്പറഞ്ഞു. ഇതിനായി നയതന്ത്ര ശ്രമങ്ങൾ ഊർജിതമാക്കാനും പരസ്പര ധാരണയോടെ മുന്നോട്ടുപോകാനും ഇരുരാജ്യങ്ങളും തമ്മിൽ ധാരണയായി.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Omani British foreign ministers discuss regional situation
Next Story