Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightസലാലയിൽ ഒമാനി-ബഹ്റൈനി...

സലാലയിൽ ഒമാനി-ബഹ്റൈനി ഉൽപന്ന പ്രദർശനം

text_fields
bookmark_border
സലാലയിൽ ഒമാനി-ബഹ്റൈനി ഉൽപന്ന പ്രദർശനം
cancel

സലാല: ഒമാനി-ബഹ്റൈനി ഉൽപന്നങ്ങളുടെ ഒമ്പതാമത് എഡിഷൻ പ്രദർശനത്തിന് സലാലയിൽ തുടക്കമായി. ഖരീഫ് ദോഫാറിനോടനുബന്ധിച്ച് ഒമാനി-ബഹ്റൈനി ഫ്രണ്ട്ഷിപ്പ് അസോസിയേഷനും ഒമാനിലെ ബഹ്റൈൻ എംബസിയും സംയുക്തമായി സംഘടിപ്പിക്കുന്ന പ്രദർശനം ഒരാഴ്ചയോളം നീളും. ഇരുരാജ്യങ്ങളിൽ നിന്നുമുള്ള നിരവധി ചെറുകിട-ഇടത്തരം സംരംഭങ്ങൾ മേളയിൽ പങ്കെടുക്കുന്നുണ്ട്.

സംരംഭകർക്കും ഉപഭോക്താക്കൾക്കുമിടയിൽ നേരിട്ടുള്ള വിപണന സാധ്യതകൾ തുറക്കുന്നതിലൂടെ ഒമാനും ബഹ്റൈനും തമ്മിലുള്ള ഉഭയകക്ഷി വ്യാപാരം വർധിപ്പിക്കാൻ ഈ പ്രദർശനം സഹായിക്കും. 30 ഓളം ചെറുകിട-ഇടത്തരം സംരംഭകരാണ് മേളയിൽ തങ്ങളുടെ ഉൽപന്നങ്ങളുമായി എത്തിയിട്ടുള്ളത്.

ആധുനിക വസ്ത്രങ്ങൾ, പെർഫ്യൂമുകൾ, സുഗന്ധദ്രവ്യങ്ങൾ, ഒമാനി കുന്തിരിക്കം, പരമ്പരാഗത ഒമാനി ഹൽവ, ആഭരണങ്ങൾ, പൈതൃക-കരകൗശല വസ്തുക്കൾ, ഗൃഹോപകരണങ്ങൾ തുടങ്ങിയ വിപുലമായ ഉൽപന്നങ്ങളുടെ ശേഖരം മേളയിൽ പ്രദർശിപ്പിച്ചിട്ടുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Gulf Newsexhibitionsalalah
News Summary - സലാലയിൽ ഒമാനി-ബഹ്റൈനി ഉൽപന്ന പ്രദർശനം
Next Story