Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightLIFEchevron_rightWomanchevron_rightഫ്രാൻസിലെ അറബ്​...

ഫ്രാൻസിലെ അറബ്​ സാഹിത്യ പുരസ്​കാരം ഒമാനി എഴുത്തുകാരിക്ക്

text_fields
bookmark_border
ഫ്രാൻസിലെ അറബ്​ സാഹിത്യ പുരസ്​കാരം   ഒമാനി എഴുത്തുകാരിക്ക്
cancel
camera_alt

ജോ​ഖ അ​ൽ ഹാ​ർ​തി

മ​സ്​​ക​ത്ത്​: ഇൗ ​വ​ർ​ഷ​ത്തെ ​ഫ്രാ​ൻ​സി​ലെ അ​റ​ബ്​ സാ​ഹി​ത്യ പു​ര​സ്​​കാ​ര​ത്തി​ന്​ ബു​ക്ക​ർ പ്രൈ​സ് അ​വാ​ർ​ഡ് ജേ​താ​വും ഒ​മാ​നി എ​ഴു​ത്തു​കാ​രി​യു​മാ​യ ജോ​ഖ അ​ൽ ഹാ​ർ​തി അ​ർ​ഹ​യാ​യി. 'ലേ​ഡീ​ഡ് ഓ​ഫ് ദ ​മൂ​ണ്‍' എ​ന്ന നോ​വ​ലാ​ണ് പു​ര​സ്‌​കാ​ര​ത്തി​ന് തെ​ര​ഞ്ഞെ​ടു​ത്തി​രി​ക്കു​ന്ന​തെ​ന്ന് ഒ​മാ​ന്‍ വാ​ര്‍ത്ത ഏ​ജ​ന്‍സി അ​റി​യി​ച്ചു.

1978ൽ ​ജ​നി​ച്ച അ​ൽ ഹാ​ർ​തി ഒ​മാ​നി​ലും ഇം​ഗ്ല​ണ്ടി​ലു​മാ​യാ​യി​രു​ന്നു വി​ദ്യാ​ഭ്യാ​സം നേ​ടി​യ​ത്. 2011ൽ ​എ​ഡി​ൻ​ബ​ർ​ഗ് സ​ർ​വ​ക​ലാ​ശാ​ല​യി​ൽ​നി​ന്ന് ക്ലാ​സി​ക്ക​ൽ അ​റ​ബി​ക് സാ​ഹി​ത്യ​ത്തി​ൽ പി​എ​ച്ച്.​ഡി​യും നേ​ടി.

ചെ​റു​ക​ഥ സ​മാ​ഹാ​ര​ങ്ങ​ൾ, ബാ​ല​സാ​ഹി​ത്യം, നോ​വ​ലു​ക​ൾ, അ​ക്കാ​ദ​മി​ക് ലേ​ഖ​ന​ങ്ങ​ൾ എ​ന്നി​വ ര​ചി​ച്ചി​ട്ടു​ണ്ട്. ഇ​വ​രു​ടെ കൃ​തി​ക​ൾ ഇം​ഗ്ലീ​ഷ്, സെ​ർ​ബി​യ​ൻ, കൊ​റി​യ​ൻ, ഇ​റ്റാ​ലി​യ​ൻ, ജ​ർ​മ​ൻ ഭാ​ഷ​ക​ളി​ലേ​ക്ക് വി​വ​ർ​ത്ത​ന​വും ചെ​യ്​​തി​ട്ടു​ണ്ട്. 2019ൽ ​ജോ​ഖ ഹ​ർ​തിയു​ടെ 'സെ​ല​സ്​​റ്റി​യ​ന്‍ ബോ​ഡീ​സ്' എ​ന്ന നോ​വ​ലി​നാ​യി​രു​ന്നു ബു​ക്ക​ർ പു​ര​സ്​​കാ​രം.

അ​ധി​നി​വേ​ശ​കാ​ല​ത്തി​നു ശേ​ഷ​മു​ള്ള ഒ​മാ​െൻറ പാ​ശ്ചാ​ത്ത​ല​ത്തി​ല്‍ മൂ​ന്നു സ്വ​ദേ​ശി വ​നി​ത​ക​ളു​ടെ ക​ഥ പ​റ​യു​ന്ന​താ​യി​രു​ന്നു നോ​വ​ലി​െൻറ ഇ​തി​വൃ​ത്തം. ബു​ക്ക​ര്‍ പു​ര​സ്‌​കാ​രം സ്വ​ന്ത​മാ​ക്കു​ന്ന ആ​ദ്യ അ​റേ​ബ്യ​ന്‍ എ​ഴു​ത്തു​കാ​രി​കൂ​ടി​യാ​ണ് ജോ​ഖ അ​ൽ ഹാ​ർ​തി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Omani author winsFrench Arabic Literature Prize
News Summary - Omani author wins French Arabic Literature Prize
Next Story