Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightഅനുബന്ധ സേവനങ്ങൾ...

അനുബന്ധ സേവനങ്ങൾ ഒാൺലൈനായി വാങ്ങാൻ സൗകര്യവുമായി ഒമാൻ എയർ

text_fields
bookmark_border
അനുബന്ധ സേവനങ്ങൾ ഒാൺലൈനായി വാങ്ങാൻ സൗകര്യവുമായി ഒമാൻ എയർ
cancel

മ​സ്​​ക​ത്ത്​: അ​ധി​ക ​ല​ഗേ​ജ്, മു​ന്നി​ലെ​യും പി​ന്നി​ലെ​യും എ​ക്​​സി​റ്റി​ന​ടു​ത്ത സീ​റ്റ്, എ​ക്​​സ്​​ട്രാ ലെ​ഗ്​ റൂം ​തു​ട​ങ്ങി അ​നു​ബ​ന്ധ സേ​വ​ന​ങ്ങ​ൾ ഒാ​ൺ​ൈ​ല​നാ​യി വാ​ങ്ങാ​ൻ യാ​ത്ര​ക്കാ​ർ​ക്ക്​ ഒ​മാ​ൻ എ​യ​ർ അ​വ​സ​ര​മൊ​രു​ക്കു​ന്നു. ഒ​മാ​ൻ എ​യ​ർ ഡോ​ട്ട്​​കോം എ​ന്ന വെ​ബ്​​സൈ​റ്റി​ൽ നി​ന്ന്​ യാ​ത്ര ചെ​യ്യു​ന്ന​തി​ന്​ ദി​വ​സ​ങ്ങ​ൾ​ക്ക്​ മു​േ​മ്പ ഇൗ ​സേ​വ​ന​ങ്ങ​ൾ ആ​ക​ർ​ഷ​ക​മാ​യ നി​ര​ക്കി​ൽ വാ​ങ്ങാ​ൻ സാ​ധി​ക്കും. ഉ​യ​ർ​ന്ന ബാ​ഗേ​ജ്​ നി​ര​ക്ക്​ ഒ​ഴി​വാ​ക്കു​ന്ന​ത​ട​ക്കം ഉ​പ​ഭോ​ക്​​താ​ക്ക​ളു​ടെ യാ​ത്രാ​നു​ഭ​വം മെ​ച്ച​പ്പെ​ടു​ത്തു​ന്ന​തി​നു​ള്ള വി​വി​ധ ന​ട​പ​ടി​ക​ളു​ടെ ഭാ​ഗ​മാ​യാ​ണ്​ ഇൗ ​തീ​രു​മാ​ന​മെ​ന്ന്​ ഒ​മാ​ൻ എ​യ​ർ വാ​ർ​ത്താ​കു​റി​പ്പി​ൽ അ​റി​യി​ച്ചു. 

വെ​ബ്​​സൈ​റ്റ്​ വ​ഴി​യു​ള്ള ഇ​ട​പാ​ടു​ക​ൾ​ക്ക്​ സാ​ധാ​ര​ണ നി​ര​ക്കി​ൽ​നി​ന്ന്​ 20 ശ​ത​മാ​നം കു​റ​ച്ച്​ ന​ൽ​കി​യാ​ൽ മ​തി. എ​ക്​​സ്​​ട്രാ ലെ​ഗ്​ റൂം ​ഉ​ള്ള സീ​റ്റു​ക​ൾ​ക്ക്​ അ​ഞ്ചു​ റി​യാ​ലാ​ണ്​ ന​ൽ​കേ​ണ്ട​ത്. ജി.​സി.​സി, മി​ഡി​ലീ​സ്​​റ്റ്, ആ​ഫ്രി​ക്ക, ഇ​ന്ത്യ​ൻ ഉ​പ​ഭൂ​ഖ​ണ്ഡം എ​ന്നി​വി​ട​ങ്ങ​ളി​േ​ല​ക്കു​ള്ള സ​ർ​വി​സു​ക​ൾ​ക്ക്​ ഇൗ ​നി​ര​ക്ക്​ ന​ൽ​കി​യാ​ൽ മ​തി. യൂ​റോ​പ്പി​ലേ​ക്കും ഏ​ഷ്യ​യി​ലേ​ക്കു​മു​ള്ള സ​ർ​വി​സു​ക​ളാ​ണെ​ങ്കി​ൽ 15 റി​യാ​ലാ​ണ്​ നി​ര​ക്ക്. മ​സ്​​ക​ത്ത്​ അ​ന്താ​രാ​ഷ്​​ട്ര വി​മാ​ന​ത്താ​വ​ളം വ​ഴി ക​ട​ന്നു​പോ​കു​ന്ന​വ​രാ​ണെ​ങ്കി​ൽ മ​ജാ​ൻ ലോ​ഞ്ചി​​െൻറ സേ​വ​നം ല​ഭി​ക്കും. മൂ​ന്നു മ​ണി​ക്കൂ​ർ നേ​ര​ത്തേ​ക്ക്​ പ​ത്തു​ റി​യാ​ലാ​ണ്​ ഇ​തി​നു​ള്ള നി​ര​ക്ക്. 20 കി​ലോ​യു​ടെ അ​ധി​ക ല​ഗേ​ജി​​ന്​ യാ​ത്ര ചെ​യ്യു​ന്ന സ്​​ഥ​ല​മ​ട​ക്കം മാ​ന​ദ​ണ്ഡ​ങ്ങ​ൾ ക​ണ​ക്കി​ലെ​ടു​ത്ത്​ 20 മു​ത​ൽ 35 റി​യാ​ൽ വ​രെ​യും നി​ര​ക്ക്​ ഇൗ​ടാ​ക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:omanair
News Summary - omanair
Next Story