Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightഒ​മാ​ൻ എ​യ​ർ...

ഒ​മാ​ൻ എ​യ​ർ സാ​മൂ​ഹി​ക ഉ​ത്ത​ര​വാ​ദി​ത്ത  പ​ദ്ധ​തി​യു​ടെ രൂ​പ​രേ​ഖ പു​റ​ത്തി​റ​ക്കി 

text_fields
bookmark_border
ഒ​മാ​ൻ എ​യ​ർ സാ​മൂ​ഹി​ക ഉ​ത്ത​ര​വാ​ദി​ത്ത  പ​ദ്ധ​തി​യു​ടെ രൂ​പ​രേ​ഖ പു​റ​ത്തി​റ​ക്കി 
cancel

മ​സ്​​ക​ത്ത്​: ‘ശോ​ഭ​ന​മാ​യ ഭാ​വി​ക്കാ​യി ഒ​രു​മി​ച്ച്​ പ്ര​വ​ർ​ത്തി​ക്കാം’ എ​ന്ന ത​ല​ക്കെ​ട്ടി​ൽ ദേ​ശീ​യ വി​മാ​ന ക​മ്പ​നി​യാ​യ ഒ​മാ​ൻ എ​യ​ർ ത​ങ്ങ​ളു​ടെ കോ​ർ​പ​റേ​റ്റ്​ സാ​മൂ​ഹി​ക ഉ​ത്ത​ര​വാ​ദി​ത്ത പ​ദ്ധ​തി​യു​ടെ രൂ​പ​രേ​ഖ പു​റ​ത്തി​റ​ക്കി. ചെ​റു​കി​ട ഇ​ട​ത്ത​രം വ്യ​വ​സാ​യ സ്​​ഥാ​പ​ന​ങ്ങ​ൾ​ക്കു​ള്ള പി​ന്തു​ണ, പ​രി​സ്​​ഥി​തി സം​ര​ക്ഷ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ, ടൂ​റി​സം മേ​ഖ​ല, വി​ദ്യാ​ഭ്യാ​സ മേ​ഖ​ല തു​ട​ങ്ങി​യ​വ​ക്കു​ള്ള പി​ന്തു​ണ​ക്കാ​ണ്​ രൂ​പ​രേ​ഖ​യി​ൽ പ്ര​ധാ​ന​മാ​യും ഉൗ​ന്ന​ൽ ന​ൽ​കി​യി​രി​ക്കു​ന്ന​ത്. 

സ​മൂ​ഹ​ത്തി​ൽ പ്ര​േ​ത്യ​ക ക​രു​ത​ൽ വേ​ണ്ട​വ​രെ സ​ഹാ​യി​ക്കു​ന്ന​തി​ന്​ ഒ​പ്പം ആ​ശ്ര​യ​ത്വ​മി​ല്ലാ​തെ നി​ല​നി​ൽ​ക്കു​ന്ന സ​മൂ​ഹ​ത്തി​​​െൻറ വി​ക​സ​നം ല​ക്ഷ്യ​മി​ട്ടു​ള്ള പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ പി​ന്തു​ണ​ക്കു​ക​യും ചെ​യ്യും. പ​ദ്ധ​തി​ക​ളു​ടെ കാ​ര്യ​ക്ഷ​മ​ത ഉ​റ​പ്പാ​ക്കു​ന്ന​തി​നാ​യി എ​ല്ലാ സാ​മൂ​ഹി​ക കൂ​ട്ടാ​യ്​​മ​ക​ളു​മാ​യും ആ​ശ​യ​വി​നി​മ​യം ന​ട​ത്തും. പ​ദ്ധ​തി​ക​ളു​ടെ ന​ട​ത്തി​പ്പും അ​ത്​ സ​മൂ​ഹ​ത്തി​ലു​ണ്ടാ​ക്കു​ന്ന പ്ര​തി​ഫ​ല​ന​ങ്ങ​ളു​മ​ട​ക്കം വി​ഷ​യ​ങ്ങ​ൾ വി​ല​യി​രു​ത്താ​ൻ പ്ര​ത്യേ​ക സം​ഘ​ത്തെ​യും നി​യോ​ഗി​ക്കും. ഏ​വി​യേ​ഷ​ൻ മേ​ഖ​ല​യി​ൽ മി​ക​വു​റ്റ പ്ര​വ​ർ​ത്ത​നം കാ​ഴ്​​ച​വെ​ക്കു​ന്ന​തി​നാ​യി സു​ര​ക്ഷി​ത​മാ​യ തൊ​ഴി​ല​ന്ത​രീ​ക്ഷം ഉ​റ​പ്പാ​ക്കാ​നും രൂ​പ​രേ​ഖ നി​ർ​ദേ​ശി​ക്കു​ന്നു​ണ്ട്. ഇ​തോ​ടൊ​പ്പം ടൂ​റി​സം, വി​ദ്യാ​ഭ്യാ​സ മേ​ഖ​ല​ക​ളി​ലും ശ്ര​ദ്ധ​യൂ​ന്നി​യു​ള്ള പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ കാ​ഴ്​​ച​വെ​ക്കും. സാ​മൂ​ഹി​ക ഇ​ൻ​ഷു​റ​ൻ​സ്​ പ​ദ്ധ​തി​യു​ടെ ഗു​ണ​ഭോ​ക്​​താ​ക്ക​ൾ​ക്കും അം​ഗ​പ​രി​മി​ത​ര​ട​ക്കം സ​മൂ​ഹ​ത്തി​ൽ പ്ര​ത്യേ​ക ക​രു​ത​ൽ വേ​ണ്ട​വ​രെ​യും ല​ക്ഷ്യ​മി​ട്ട്​ വൈ​വി​ധ്യ​മാ​ർ​ന്ന പ​ദ്ധ​തി​ക​ളും രൂ​പ​രേ​ഖ വി​ഭാ​വ​നം ചെ​യ്യു​ന്നു​ണ്ട്. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:omanair
News Summary - omanair
Next Story