Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightആത്മീയ  സംഘടനകളുടെ...

ആത്മീയ  സംഘടനകളുടെ സംയുക്ത  വാര്‍ഷികം

text_fields
bookmark_border
ആത്മീയ  സംഘടനകളുടെ സംയുക്ത  വാര്‍ഷികം
cancel

മസ്കത്ത്: സെന്‍റ് മേരീസ് യാക്കോബായ സുറിയാനി ഓര്‍ത്തഡോക്സ് ഇടവകയിലെ  ആത്മീയ സംഘടനകളായ യൂത്ത് അസോസിയേഷന്‍െറയും മാര്‍ത്തമറിയം വനിതാ സമാജത്തിന്‍െറയും സംയുക്ത വാര്‍ഷികം ‘അര്‍പ്പണം’ നടത്തപ്പെട്ടു. പരിപാടികള്‍ സെന്‍റ് അഫ്രേം ക്നാനായ ഇടവക വികാരി ഫാ. ഷെറിന്‍ ചാക്കോ ഉദ്ഘാടനം ചെയ്തു. ഇടവക വികാരി ഫാ. ബേസില്‍ വര്‍ഗീസ് അധ്യക്ഷത വഹിച്ചു. ഇടവക വൈസ് പ്രസിഡന്‍റ് ഡോ. രഞ്ചി മാത്യു, കമാന്‍ഡര്‍ ഗീവര്‍ഗീസ് ജോണ്‍ തരകന്‍, ഷെവലിയാര്‍ ഡോ. ജോര്‍ജ് പോള്‍, വി.ടി. മാത്യു, പി.വി. എല്‍ദോ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു. വാര്‍ഷിക റിപ്പോര്‍ട്ട് ബാബു എന്‍.വി, മറിയാമ്മ ജേക്കബ് എന്നിവര്‍ അവതരിപ്പിച്ചു.  ‘നുഹോറോ’ കൈയെഴുത്ത് മാസികയുടെ പ്രകാശനവും നടന്നു. വിവാഹജീവിതത്തില്‍ സുവര്‍ണ ജൂബിലി പൂര്‍ത്തിയാക്കിയ ദമ്പതികളെ ചടങ്ങില്‍ ആദരിച്ചു. യൂത്ത് അസോസിയേഷന്‍ വൈസ് പ്രസിഡന്‍റ് ജോളി മേലത്തേ് സ്വാഗതവും വനിതാ സമാജം വൈസ് പ്രസിഡന്‍റ് ഷൈനി ഷിബു നന്ദിയും പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:oman
News Summary - oman
Next Story