ശിഹാബ് പൂക്കോട്ടൂര്‍ ഇന്ന് സലാലയില്‍
text_fieldsസലാല: ജമാഅത്തെ ഇസ്ലാമി സംസ്ഥാന സെക്രട്ടറി ശിഹാബ് പൂക്കോട്ടൂര്‍ ഇന്ന് സലാലയിലത്തെുന്നു. ഐ.എം.ഐ സലാല സംഘടിപ്പിക്കുന്ന ദോഫാര്‍ മേഖല സമ്മേളനത്തില്‍ സംബന്ധിക്കുന്നതിനാണ് അദ്ദേഹം എത്തുന്നത്.
വൈകീട്ട് മൂന്നരയോടെ സലാല എയര്‍പോര്‍ട്ടില്‍ എത്തുന്ന അദ്ദേഹത്തെ ഐ.എം.ഐ പ്രവര്‍ത്തകര്‍ സ്വീകരിക്കും. ഇന്ന് രാത്രി 8.30 ന് ഐ.എം.ഐ ഹാളില്‍ നടക്കുന്ന സൗഹൃദ സംഗമത്തില്‍ അദ്ദേഹം സംസാരിക്കും. വ്യാഴാഴ്ച രാത്രി ഒമ്പതിന് ഐ.എം.ഐ ഹാളില്‍ നടക്കുന്ന മേഖലാ സമ്മേളനത്തില്‍ മുഖ്യപ്രഭാഷണം നിര്‍വഹിക്കും.
വെള്ളിയാഴ്ച നടക്കുന്ന ഐ.എം.ഐ പ്രവര്‍ത്തക യോഗത്തിലും വിവിധ ട്രെയിനിങ് പരിപാടികളിലും സംബന്ധിക്കുന്ന ശിഹാബ് പൂക്കോട്ടൂര്‍ ശനിയാഴ്ച പുലര്‍ച്ചെ നാട്ടിലേക്ക് മടങ്ങുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
