ഇന്ത്യന്‍ കോസ്റ്റ്ഗാര്‍ഡ് കപ്പല്‍ മസ്കത്തിലത്തെുന്നു
text_fieldsമസ്കത്ത്: ഇന്ത്യയും ഒമാനും തമ്മിലെ നാവികസഹകരണം മെച്ചപ്പെടുത്തുന്നതിന്‍െറ ഭാഗമായി ഇന്ത്യന്‍ തീരസംരക്ഷണസേന കപ്പല്‍ മസ്കത്തിലത്തെുന്നു. തീരസംരക്ഷണ സേനയുടെ മാലിന്യ നിയന്ത്രണ കപ്പല്‍ വിഭാഗത്തിലുള്ള മൂന്നാമത്തെ കപ്പലായ സമുദ്ര പാവക് ആണ് സൗഹൃദസന്ദര്‍ശനാര്‍ഥം സുല്‍ത്താനേറ്റില്‍ എത്തുന്നത്. ഈ മാസം പത്തിന് എത്തുന്ന കപ്പല്‍ 14 വരെ മത്രയിലെ സുല്‍ത്താന്‍ ഖാബൂസ് തുറമുഖത്ത് നങ്കൂരമിടും.
2016 ജനുവരി 14ന് കമീഷന്‍ ചെയ്ത സമുദ്ര പാവക് ജലമലിനീകരണം ഏറ്റവും കുറഞ്ഞ വിഭാഗത്തിലുള്ളതാണ്. സൂറത്തിലെ എ.ബി.ജി ഷിപ് യാര്‍ഡിലാണ് കപ്പല്‍ നിര്‍മിച്ചത്. 120 കോടി രൂപ ചെലവഴിച്ച് നിര്‍മിച്ച കപ്പലിന് 4,500 ടണ്‍ ഭാരമാണ് ഉള്ളത്. മണിക്കൂറില്‍ 21 നോട്ടിക്കല്‍ മൈലാണ് വേഗം. ഹെലികോപ്റ്ററുകള്‍ക്ക് കപ്പലിലേക്ക് പറന്നിറങ്ങാനും പറന്നുയരാനും ആവും. മാലിന്യ നിര്‍മാര്‍ജന പ്രവര്‍ത്തനങ്ങള്‍ക്കായി രണ്ട് ഇന്‍റര്‍സെപ്റ്റര്‍ ബോട്ടുകളും ഇതിലുണ്ട്. സമുദ്രത്തെ ശുദ്ധീകരിക്കുന്നത് എന്നാണ് സമുദ്ര പാവക് എന്ന പേരിന്‍െറ അര്‍ഥം. മലിനീകരണ നിയന്ത്രണത്തിനും മറ്റും കപ്പലില്‍ പ്രത്യേക സംവിധാനങ്ങളുണ്ട്. ഡെപ്യൂട്ടി ഇന്‍സ്പെക്ടര്‍ ജനറല്‍ സതീഷ് കുമാറാണ് കപ്പലിന്‍െറ കമാന്‍ഡിങ് ഓഫിസര്‍.
15 ഓഫിസര്‍മാരും 99 ജീവനക്കാരുമാണ് കപ്പലിലുള്ളത്. ഇന്ത്യയുടെ വടക്കു പടിഞ്ഞാറന്‍ സമുദ്രതീരങ്ങളുടെ സംരക്ഷണമാണ് സമുദ്രപാവകിന്‍െറ നിലവിലെ ദൗത്യം. ഖത്തറും യു.എ.ഇയും സന്ദര്‍ശിച്ച ശേഷമാണ് കപ്പല്‍ ഒമാനിലത്തെുന്നത്. കഴിഞ്ഞ നാലുവര്‍ഷ കാലയളവില്‍ ഒമാനിലത്തെുന്ന നാലാമത്തെ തീരസംരക്ഷണ സേനയുടെ കപ്പലാണിത്. ഒമാന് ശേഷം കപ്പല്‍ സൗദിയിലേക്ക് തിരിക്കും. ആര്‍.ഒ.പി കോസ്റ്റ്ഗാര്‍ഡുമായുള്ള സഹകരണം മെച്ചപ്പെടുത്തുകയും സന്ദര്‍ശനത്തിന്‍െറ ലക്ഷ്യമാണ്. കഴിഞ്ഞ വര്‍ഷം കടലിലെ കുറ്റകൃത്യങ്ങള്‍ തടയുന്നതിന് സഹകരണം മെച്ചപ്പെടുത്തുന്നത് സംബന്ധിച്ച് ഇരു കോസ്റ്റ്ഗാര്‍ഡുകളും കരാര്‍ ഒപ്പിട്ടിരുന്നു. ആര്‍.ഒ.പി കോസ്റ്റ്ഗാര്‍ഡ് കമാന്‍ഡര്‍ നിലവില്‍ ഇന്ത്യയില്‍ സന്ദര്‍ശനം നടത്തുകയാണ്.
ഇന്ത്യന്‍ കോസ്റ്റ്ഗാര്‍ഡ് ഡയറക്ടര്‍ ജനറലിന്‍െറ ക്ഷണം സ്വീകരിച്ചുള്ള സന്ദര്‍ശനത്തില്‍ ഇരുസേനകളും തമ്മിലെ ഉഭയകക്ഷി സഹകരണത്തിന്‍െറ വിവിധ മാനങ്ങള്‍ ചര്‍ച്ച ചെയ്യും. ഇന്ത്യന്‍ തീരസംരക്ഷണ സേനയുടെ 40ാം വാര്‍ഷികത്തിന്‍െറ ഭാഗമായി സംഘടിപ്പിക്കുന്ന സെമിനാറിലും ആര്‍.ഒ.പി കോസ്റ്റ്ഗാര്‍ഡ് കമാന്‍ഡര്‍ പങ്കെടുക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
