മയക്കുമരുന്നു കടത്തിന്‍െറ അപകടക്കെണി തുറന്നുകാട്ടി ആര്‍.ഒ.പി
text_fieldsമുസന്ന: മയക്കുമരുന്ന് കടത്തിന്‍െറ ഇരുണ്ടവഴികളെ കുറിച്ച് അവബോധം പകര്‍ന്നു നല്‍കുന്നു നസീം ഗാര്‍ഡനിലെ മസ്കത്ത് ഫെസ്റ്റിവല്‍ വേദിയിലെ റോയല്‍ ഒമാന്‍ പൊലീസ് പവലിയനില്‍ ഒരുക്കിയിരിക്കുന്ന പ്രദര്‍
ശനം. വിവിധയിനത്തില്‍പെട്ട മയക്കുമരുന്നുകള്‍ പവലിയനില്‍ എത്തുന്ന സന്ദര്‍ശകര്‍ക്ക് കാണാം. ഓരോന്നിന്‍െറയും പേരുകളും അതിനടിയില്‍ ഉണ്ട്. മയക്കുമരുന്നു കടത്തുകാര്‍ അവലംബിക്കുന്ന വിവിധ രീതികള്‍ വിശദമായി പവലിയനിലെ കാഴ്ചകള്‍ സന്ദര്‍ശകര്‍ക്ക് മനസ്സിലാക്കി നല്‍കുന്നു.
മനസ്സിലാകാത്തവ വിശദീകരിച്ച് തരാന്‍ ഉദ്യോഗസ്ഥരും സദാ സന്നദ്ധരാണ്. ശരീരഭാഗങ്ങള്‍ മുറിച്ച് അതില്‍ വെച്ചുകെട്ടിയും മയക്കുമരുന്ന് കടത്തുന്നതിനപുറമെ സോപ്പ് കട്ട് ചെയ്തും സിഗരറ്റ് പാക്കറ്റിന്‍െറ ഉള്ളിലും ക്രീം, പേസ്റ്റ്, പൗഡര്‍ ടിന്‍ എന്നിവയിലും ഹലുവ, മിഠായികള്‍ തുടങ്ങി ഭക്ഷണസാധനങ്ങളുടെ പാക്കറ്റിലുമെല്ലാം മയക്കുമരുന്നുകള്‍ നിറച്ച് കടത്താറുണ്ടെന്ന് പവലിയനിലെ കാഴ്ചകള്‍ നമ്മെ ഓര്‍മിപ്പിക്കുന്നു. അടുത്ത സുഹൃത്തുക്കള്‍ നല്‍കുന്ന സാധനങ്ങള്‍പോലും വിശദമായി പരിശോധിച്ച് മാത്രമേ കൊണ്ടുവരാന്‍ പാടുള്ളൂവെന്ന് മനസ്സിലുറപ്പിക്കാന്‍ പ്രദര്‍ശനം സഹായകരമാകും. ഹാന്‍ഡ് ബാഗ്, തൊപ്പി, സോക്സ്, മാലയുടെ ലോക്കറ്റ് തുടങ്ങിയ സാധനങ്ങളില്‍ വരെ സൂക്ഷ്മമായി പാക്ക് ചെയ്ത് മയക്കുമരുന്ന് കടത്താന്‍ ശ്രമിച്ച സംഭവങ്ങളുണ്ടായിട്ടുണ്ടെന്ന് പൊലീസ് ഉദ്യോഗസ്ഥര്‍ ഓര്‍മിപ്പി
ക്കുന്നു.
വിമാനത്താവളത്തില്‍ വെച്ച് ആരെങ്കിലും കൊണ്ടുപോകുന്നതിനായി ഒരു ലൈറ്റര്‍ തന്നാല്‍ പോലും വാങ്ങുന്നതിന് മുമ്പ് മൂന്നുവട്ടം ആലോചിക്കണമെന്ന് ഉദ്യോഗസ്ഥര്‍ പറയുന്നു. ചെരിപ്പിലും, സ്യൂട്ടിലും, കോട്ടിലും തുന്നിച്ചേര്‍ത്ത് വിദഗ്ധമായി വലിയ തുകയുടെ ലഹരിസാധനങ്ങള്‍ കടത്താനുള്ള ശ്രമങ്ങള്‍ പിടികൂടിയിട്ടുണ്ട്.
ചില നിരോധിതമരുന്നുകള്‍, കാപ്സ്യൂളുകള്‍, ടാബ്ലെറ്റുകള്‍ എന്നിവയും രാജ്യത്തേക്ക് ഇത്തരത്തില്‍ കടത്താനുള്ള ശ്രമങ്ങള്‍ ഉണ്ടായിട്ടുണ്ട്. നിരവധി നിരപരാധികള്‍ ഒമാന്‍ അടക്കം ഗള്‍ഫ് രാജ്യങ്ങളില്‍ മയക്കുമരുന്ന് കടത്തുകാരുടെ ചതിയില്‍ കുടുങ്ങി ഇരുമ്പഴികള്‍ക്ക് ഉള്ളിലായിട്ടുണ്ട്. യാത്രകളില്‍ സൂക്ഷ്മത പാലിക്കുന്നത് വഴി ഇത്തരം ചതിക്കുഴികളില്‍ പെടാതിരിക്കുമെന്ന് റോയല്‍ ഒമാന്‍ പൊലീസിന്‍െറ ഈ പ്രദര്‍ശനം നമ്മെ ഓര്‍മിപ്പിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
