‘കോണ്‍ഗ്രസിന്‍െറ തിരിച്ചുവരവ് കാലത്തിന്‍െറ ആവശ്യം’
text_fieldsമസ്കത്ത്: ഒ.ഐ.സി.സി ഒമാന്‍ നാഷനല്‍ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ കോണ്‍ഗ്രസ് സ്ഥാപകദിനം ആഘോഷിച്ചു. പ്രസിഡന്‍റ് സിദ്ദീഖ് ഹസന്‍ അധ്യക്ഷത വഹിച്ചു. കോണ്‍ഗ്രസിന്‍െറ ശക്തമായ തിരിച്ചുവരവിലൂടെ മാത്രമേ ഇന്ത്യയില്‍ ദലിത് - ന്യൂനപക്ഷ വിഭാഗങ്ങള്‍ക്ക് സംരക്ഷണം ലഭിക്കുകയുള്ളൂവെന്ന് കാലം തിരിച്ചറിഞ്ഞുവെന്ന് സിദ്ദീഖ് ഹസന്‍ പറഞ്ഞു. കേരളത്തിലും കേന്ദ്രത്തിലും പ്രതിപക്ഷ സ്വരം ശക്തിപ്പെടുത്തി സര്‍ക്കാറുകളുടെ ജനവിരുദ്ധ നടപടികളെ തിരുത്തിക്കാന്‍ കോണ്‍ഗ്രസിന് സാധിക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. ജോളി മേലത്തേ്, സതീഷ് പട്ടും, പിയൂഷ് ഹരിപ്പാട്, മോഹന്‍ കുമാര്‍, മിഥുന്‍ അടൂര്‍, നിവിന്‍, സജി തോമസ്, പി.വി. യോഹന്നാന്‍ എന്നിവര്‍ സംസാരിച്ചു. പരിപാടിയില്‍ ദേശീയ പതാകയുടെ നിറങ്ങളിലുള്ള കേക്ക് മുറിച്ചു. സെക്രട്ടറി പി.വി. കൃഷ്ണന്‍ സ്വാഗതവും ജോ. ട്രഷറര്‍ ശിഹാബുദ്ദീന്‍ ഓടയം നന്ദിയും പറഞ്ഞു.