പ്രിയദര്‍ശിനി കള്‍ചറല്‍ കോണ്‍ഗ്രസിന്റെ ടോക്‌ഷോ ശ്രദ്ധേയമായി
text_fieldsമസ്‌കത്ത്: മസ്‌കത്ത് പ്രിയദര്‍ശിനി കള്‍ചറല്‍ കോണ്‍ഗ്രസ് ആഭിമുഖ്യത്തില്‍ റൂവി എം.ബി.ഡി റസ്റ്റാറന്റില്‍ ടോക്ക് ഷോ സംഘടിപ്പിച്ചു. പണരഹിത സമ്പദ്‌വ്യവസ്ഥ, നോട്ട് അസാധുവാക്കല്‍, ഉന്നത വിദ്യാഭ്യാസ കോഴ്‌സുകളുടെ പ്രവേശന പരീക്ഷകള്‍ക്ക് ആധാര്‍കാര്‍ഡ് നിര്‍ബന്ധമാക്കല്‍ എന്നീ വിഷയങ്ങളില്‍ ഊന്നിയുള്ള ചര്‍ച്ചയില്‍ സമൂഹത്തിലെ വിവിധ തുറകളിലുള്ളവര്‍ പങ്കെടുത്തു.
നല്ലൊരു ലക്ഷ്യം മുന്‍ നിര്‍ത്തിയുള്ള നോട്ട് അസാധുവാക്കല്‍ നടപടി വേണ്ടത്ര മുന്നൊരുക്കങ്ങള്‍ ഇല്ലാതെ നടപ്പാക്കിയത് സാമ്പത്തികരംഗത്ത് നാം നേടിയ വളര്‍ച്ചയെ പിന്നോട്ടടിപ്പിക്കുമെന്ന് ചര്‍ച്ചയില്‍ പങ്കെടുത്തവര്‍ പൊതുവെ അഭിപ്രായപ്പെട്ടു. കള്ളപ്പണം തടയുന്നതിന് പകരം സാധാരണക്കാരന്റെ ജീവിതം അതീവ ദുസ്സഹമാകുന്ന കാഴ്ചയാണ് കാണുന്നത്. സാധാരണക്കാരന് ബാങ്കിങ് മേഖലയിലുള്ള വിശ്വാസം തകര്‍ന്ന കാഴ്ചയാണ് കാണുന്നതെന്നും ചര്‍ച്ചയില്‍ പങ്കെടുത്തവര്‍ അഭിപ്രായപ്പെട്ടു. ഉന്നത വിദ്യാഭ്യാസ കോഴ്‌സുകള്‍ക്ക് അപേക്ഷിക്കാന്‍ ഇന്ത്യന്‍ എംബസി മുഖേന സംവിധാനം ഏര്‍പ്പെടുത്തണമെന്നും ചര്‍ച്ചയില്‍ പങ്കെടുത്തവര്‍ ആവശ്യപ്പെട്ടു.
ആര് എതിര്‍ത്താലും മോദി തന്റെ നയവുമായി മുന്നോട്ടുപോകുമെന്നും അതിന്റെ ഗുണഫലം ജനങ്ങള്‍ക്ക് ലഭ്യമാകുമെന്നും ചര്‍ച്ചയില്‍ ബി.ജെ.പി പ്രതിനിധിയായി പങ്കെടുത്ത നടന്‍ ഭീമന്‍ രഘു അഭിപ്രായപ്പെട്ടു. യു.എ.ഇ എക്‌സ്‌ചേഞ്ച് ഡയറക്ടര്‍ ടോണി അലക്‌സാണ്ടര്‍, അല്‍ ജദീദ് എക്‌സ്‌ചേഞ്ച് ജനറല്‍ മാനേജര്‍ ബി. രാജന്‍, സാമ്പത്തിക വിദഗ്ധന്‍ ജോസ് ചാക്കോ എന്നിവര്‍ക്ക് പുറമെ വിവിധ സംഘടനകളിലെ പ്രതിനിധികളും ചര്‍ച്ചയില്‍ പങ്കെടുത്തു.
പ്രിയദര്‍ശിനി കോണ്‍ഗ്രസ് ഭാരവാഹികളായ ഉമ്മര്‍ എരമംഗലം, െഷെജന്‍ കോഴിക്കോട്, റെജി ഇടിക്കുള അടൂര്‍, വിദ്യന്‍ സുദേവ പണിക്കര്‍, സുരേഷ് എരമംഗലം, മാന്നാര്‍ ഷെരീഫ്, മനോജ് തിരൂര്‍, മൊയ്ദു വെങ്ങിലത്ത്, പദ്മകുമാര്‍ ആലപ്പുഴ, സിറാജുദ്ദീന്‍ തലശ്ശേരി, കബീര്‍, അഫ്‌സല്‍ പെരുമ്പാവൂര്‍ തുടങ്ങിയവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
